Sections

വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിക്കുന്നു

Monday, May 22, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിക്കുന്നു


ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാർ ഓഫീസുകൾ, രണ്ട് ജില്ലാ രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2023-24 സാമ്പത്തിക വർഷത്തേയ്ക്ക് ലേസർ പ്രിന്ററുകളുടെ ടോണർ കാട്രിഡ്ജുകൾ റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 30ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ബി2 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. മെയ് 31ന് വൈകീട്ട് നാലിന് ഓഫീസിൽ വെച്ച് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734883, ഇ മെയിൽ: regmlp.ker@nic.in.

ബെഞ്ചുകളും ഡെസ്കുകളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഉത്തരമേഖലയുടെ കീഴിലുള്ള വിവിധ ഐ.ടി.ഐകളിൽ പരിശീലനാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനാവശ്യമായ 157 ബെഞ്ചുകളും, മുകൾഭാഗം Stainless Steel Sheet കവർ ചെയ്ത 157 ഡെസ്കുകളും വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ചു. Tender ID: 2023-DSCD-576892-1, ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകീട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക്: www.etenders.kerala.gov.in.

വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി 2023 ജൂൺ മുതൽ 2024 മെയ് വരെ കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തിയതി മെയ് 29-ന് ഉച്ചയ്ക്ക് 1.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8281999057.

കാൻറീൻ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ഗവ ലോ കോളേജ് കാൻറീൻ 2023-24 വർഷം ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 30-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനു മുമ്പായി ലഭിക്കണം. ക്വട്ടേഷൻ നൽകുന്ന കവറിനു പുറത്ത് കോളേജ് കാൻറീൻ നടത്തുന്നതിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം.

യന്ത്രവത്കൃതബോട്ട്; ക്വട്ടേഷൻ ക്ഷണിച്ചു

2023ലെ ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിംഗിനും കടൽരക്ഷാപ്രവർത്തനും ഉപയോഗിക്കുന്നതിനായി ഒരു യന്ത്രവത്കൃതബോട്ട് വാടകയ്ക്ക് നൽകുന്നതിന് ബോട്ടുടമകളിൽ നിന്നോ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ നിന്നോ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി മെയ് 25 വൈകിട്ട് 3 വരെ. അന്നേദിവസം 3.30ന് ക്വട്ടേഷൻ തുറക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.