Sections

Tender Notice: വിവിധ പദ്ധതികൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Aug 08, 2023
Reported By Admin
Tenders Invited

ജിം ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പരിസരത്ത് ഓപ്പൺ ജിം ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21നകം നൽകണം. വിശദവിവരങ്ങൾ കുറവിലങ്ങാട് കോഴയിൽ പ്രവർത്തിക്കുന്ന ഉഴവൂർ ശിശുവികസന പദ്ധതി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9746202086.

സ്പോർട്സ് വെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലേക്ക് സ്പോർട്സ് വെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 21 ന് 12 നകം നൽകണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. വിശദ വിവരത്തിന് ഫോൺ: 0481 2597279.

ടേബിൾ ടെന്നീസ് ടേബിളുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് രണ്ട് ടേബിൾ ടെന്നീസ് ടേബിളുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 നകം നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279.

വാഹനം ലഭ്യമാകുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം ലഭ്യമാകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 21 ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക് 0484 2952949.

ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്നുള്ള ഉദ്യാനത്തിൽ ബോട്ട് സവാരിക്ക് ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് 10 ന് വൈകിട്ട് നാലിനകം നൽകണം. അന്നേദിവസം വൈകിട്ട് 4.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04924 238227.

ട്രൈസൈക്കിൾ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 171 അങ്കണവാടികൾക്ക് പ്രീ സ് കൂൾ എഡ്യുക്കേഷൻ കിറ്റ് ഇനത്തിൽ ട്രൈസൈക്കിൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 3420 രൂപയാണ് നിരതദ്രവ്യം. ടെൻഡറുകൾ ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 04923 254647.

വാഹനങ്ങൾ വാടകക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു

ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുനൽകുന്നതിന് വാഹന ഉടമകളിൽനിന്നും ദർഘാസ് ക്ഷണിച്ചു. 5400 രൂപയാണ് നിരതദ്രവ്യം. വാഹനങ്ങൾക്ക് ഏഴ് വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ദർഘാസുകൾ ടെൻഡർ ഫോർ വെഹിക്കിൾ എൻഫോസ്മെന്റ് എന്ന തലക്കെട്ടോടെ അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യസുരക്ഷ കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ് കമ്മിഷണറിന്റെ പേരിൽ പാലക്കാട് ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെ നൽകണം. ദർഘാസുകൾ ഓഗസ്റ്റ് 18 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. ഫോൺ: 0491 2505081

പ്രീ സ്കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 177 അങ്കണവാടികളിലേക്ക് പ്രീ സ് കൂൾ കിറ്റ്, എഡ്യുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. 2,47,800 രൂപയാണ് അടങ്കൽ തുക. ഓഗസ്റ്റ് 11 ന് ഉച്ചക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കുമെന്ന് ശ്രീകൃഷ്ണപുരം ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. ഫോൺ: 0466 2961026.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.