- Trending Now:
തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻറായ ടെക്നോപാർക്ക് പ്രീമിയർ ലീഗിൻറെയും (ടിപിഎൽ) ടെക്നോപാർക്ക് വിമൻസ് ക്രിക്കറ്റ് ലീഗിൻറെയും (ടിഡബ്ല്യുസിഎൽ) സെമിഫൈനൽ മത്സരങ്ങൾ ജൂൺ ആദ്യവാരം ടെക്നോപാർക്കിൽ ആരംഭിക്കും.
ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ടിപിഎൽ 2026, ടിഡബ്ല്യുസിഎൽ 2026 എന്നിവ സംഘടിപ്പിക്കുന്നത്.
നാല് മാസം നീണ്ടുനിൽക്കുന്ന 8 ഓവർ-എ-സൈഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻറിൽ പുരുഷ വിഭാഗത്തിൽ (ടിപിഎൽ) 174 ടീമുകളും വനിതാ വിഭാഗത്തിൽ (ടിഡബ്ല്യുസിഎൽ) 24 ടീമുകളുമാണ് പങ്കെടുക്കുന്നത്.
ഫേവറിറ്റ് ഹോംസുമായി സഹകരിച്ചാണ് പ്രതിധ്വനി ടിപിഎൽ 2026 സംഘടിപ്പിക്കുന്നത്.
ടിപിഎൽ 2026 ലെ ആദ്യ സെമിഫൈനലിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ബ്ലൂസ് എച്ച് ആൻഡ് ആർ ബ്ലോക്ക് ഗ്രീനിനെ നേരിടും. രണ്ടാം സെമിഫൈനലിൽ ഇൻഫോസിസ് റെഡ്സ് യുഎസ്ടി ബ്ലൂവിനെ നേരിടും.
ടിഡബ്ല്യുസിഎൽ 2026 സെമിഫൈനലിൽ ട്രിൻഫൈ മാവെറിക്സ് (ഇൻഫോസിസ്) ഗൈഡ്ഹൗസ് വൈറ്റിനെയും, രണ്ടാം സെമിയിൽ ടിസിഎസ് വൈറ്റ്സ് യുഎസ്ടി ജിസിസിയെയും നേരിടും.
കഴിഞ്ഞ വർഷത്തെ ടെക്നോപാർക്ക് പ്രീമിയർ ലീഗ് പുരുഷ വിഭാഗത്തിൽ ക്യുബർസ്റ്റും വനിതാ വിഭാഗത്തിൽ ഇൻഫോസിസും ജേതാക്കളായി.
ഇന്ത്യയിലെ ആദ്യ ഐടി പാർക്കായ ടെക്നോപാർക്കിൽ 2001 ൽ ആരംഭിച്ച ടിപിഎലിൽ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമാണുള്ളത്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻറായി മാറാൻ ടിപിഎലിനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.