Sections

റിവാ എക്‌സ് തരുൺ തഹിലിയാനി ശേഖരവുമായി തനിഷ്‌ക്

Tuesday, Sep 05, 2023
Reported By Admin
Tanishq

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജുവല്ലറി റീട്ടെയിൽ ബ്രാൻഡ് ആയ തനിഷ്ക് കാലാതീതമായ പാരമ്പര്യവും വിശിഷ്ടമായ കരകൗശലവും കോർത്തിണക്കിയ റിവാ എക്സ് തരുൺ തഹിലിയാനി വിവാഹ ആഭരണ ശേഖരം അവതരിപ്പിച്ചു. തനിഷ്കിൻറെ പ്രത്യേക വെഡിങ് ഉപ ബ്രാൻഡായ റിവായ്ക്കൊപ്പം പ്രമുഖ ഫാഷൻ ഡിസൈനറായ തരുൺ തഹിലിയാനി സഹകരിക്കുമെന്നാണ് ബ്രാൻഡ് പ്രഖ്യാപിച്ചത്. കാലാതീതമായ പാരമ്പര്യത്തിൻറേയും സംസ്ക്കാരത്തിൻറേയും സത്ത ഉൾക്കൊണ്ടു കൊണ്ട് ഇന്നത്തെ വധുവിൻറെ താൽപര്യങ്ങൾ പ്രതിധ്വനിപ്പിച്ചു കൊണ്ടാണ് ഈ ശേഖരം രൂപകല്പന ചെയ്തിട്ടുള്ളത്.

പാരമ്പര്യത്തേയും ആധുനിക സംവേദനത്വത്തെയും സംയോജിപ്പിക്കുന്ന ആഭരണങ്ങളാണ് റിവാ എക്സ് തഹിലിയാനി ശേഖരത്തിലുള്ളത്. തരുൺ തഹിലിയാനിയുടെ സിഗ്നേചർ എംബ്രോയ്ഡറികളായ ചിക്കൻകരി, കാഷിഡ, സർദോസി, ഡയമണ്ട് എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ ശേഖരം വധുവിൻറെ ചാരുതയെ പുനർനിർവചിക്കുന്നത്. വധുവിൻറെ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടുന്നതാണ് ഇതിലെ ഓരോ ആഭരണങ്ങളും.

സൗകര്യവും സ്റ്റൈലും ഒത്തു ചേരുന്ന റിവാ എക്സ് തരുൺ തഹിലിയാനി ശേഖരം വിവാഹ വേളകൾക്ക് തികച്ചും അനുയോജ്യമാണ്. ഈ ശേഖരം സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങൾ അവതരിപ്പിക്കുന്നതിന് ഒപ്പം ഇന്നത്തെ വധുവിൻറെ മുൻഗണനകളും പരിഗണിക്കുന്നു. റാവ, ഫിലിഗ്രീ, ചന്ദക്, ഇനാമൽ വർക്ക് തുടങ്ങിയ സവിശേഷമായ കരിഗാരി രീതികളും മികച്ച രൂപകൽപനകളും ഇവിടെ കൂടിച്ചേരുന്നു. കരിഗാരി സാങ്കേതികവിദ്യയുടെ സമ്പന്നമായ ഉറവിടം ഉയർത്തിക്കാട്ടുന്നതാണ് ഇതിൻറെ പാറ്റേണുകളും കരവിരുതും.

ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുമായുള്ള പങ്കാളിത്തം റിവാ ബൈ തനിഷ്ക് അഭിമാനത്തോടെ അവതരിപ്പിക്കുകയാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. ഈ ശേഖരം പാരമ്പര്യങ്ങളുടെ സത്ത മനോഹരമായി പകർത്തുന്നതിനൊപ്പം പുതുതലമുറ വധുക്കളുടെ വളരുന്ന അഭിരുചികളെ ഉൾക്കൊള്ളുന്നവയുമാണ്. ഈ ആഭരണങ്ങൾ തഹിലിയാനിയുടെ ഐക്കണിക് എംബ്രോയിഡറികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണെന്നും തനിഷ്കിൻറെ കാലാതീതമായ ആഭരണ കരകൗശലവിദ്യ ഉപയോഗിച്ച് വധുവിൻറെ അഴകിനെ പുനർനിർവചിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

കാലാതീതമായ കരവിരുതും ആധുനിക ചാരുതയും ഒത്തു ചേരുന്നതാണ് റിവാ എക്സ് തരുൺ തഹിലിയാനി ശേഖരമെന്ന് ടൈറ്റൻ കമ്പനി ചീഫ് ഡിസൈൻ ഓഫിസർ രേവതി കാന്ത് പറഞ്ഞു. തരുൺ തഹിലിയാനിയുടെ ഐതിഹാസിക എംബ്രോയ്ഡറികളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള ഈ ശേഖരം അതിൻറെ എല്ലാ മഹത്വത്തേയും സമകാലീകമാക്കുകയാണ്. പുതുതലമുറ ഇന്ത്യൻ വധുവിനു വേണ്ടിയാണ് ഇതു രൂപകൽപന ചെയ്തിട്ടുള്ള തെന്നും രേവതി കാന്ത് പറഞ്ഞു.

വർഷങ്ങൾ നിലനിൽക്കുന്ന രത്നങ്ങൾ പോലുള്ള എംബ്രോയ്ഡറിയാണ് തങ്ങൾ തയ്യാറാക്കിയതെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു സംസാരിക്കവെ തരുൺ തഹിലിയാനി പറഞ്ഞു. അതുല്യമായ കരവിരുതിൻറേയും ചാഞ്ചാട്ടമില്ലാത്ത വിശ്വാസത്തിൻറേയും രാജ്യ വ്യാപകമായ സാന്നിധ്യത്തിൻറേയും പര്യായമായ റിവാ ബൈ തനിഷ്കുമായുള്ള സഹകരണം തനിക്കായി സ്വർഗത്തിൽ തയ്യാറാക്കപ്പെട്ട ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.