Sections

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Thursday, May 18, 2023
Reported By Admin
Job Offer

കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. എൽ ഡി സി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകൾ. മലയാളം, കന്നട ഉൾപ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ നടത്തുന്നത്. ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. പ്രായപരിധി 18 -27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.