Sections

ആദിവാസി സമൂഹത്തെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈപിടിച്ചുയര്‍ത്താന്‍ സ്മാര്‍ട്ട് പദ്ധതി

Sunday, Nov 06, 2022
Reported By admin
programme

പബ്ലിക് എജ്യുക്കേഷന്‍ ഫണ്ടിന്റെ ഇ-റിസോഴ്സ് പോര്‍ട്ടലുമായി ഇത് ബന്ധിപ്പിക്കും

 

ടെക്‌നോളജിയിലൂടെ ആദിവാസി സമൂഹത്തെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിയായ 'ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ കോളനികള്‍' നടപ്പിലാക്കുന്നു. ഇ-എജ്യുക്കേഷന്‍, ഇ-ഹെല്‍ത്ത് പ്രോഗ്രാമുകള്‍ സംയോജിപ്പിച്ച് ആദിവാസി കോളനികളെ ഡിജിറ്റലി കണക്ടഡ് ആക്കുന്നതാണ് പദ്ധതി. വയനാട്ടിലെ ആദിവാസി കോളനികളില്‍ നടപ്പാക്കുന്ന പദ്ധതി കേരള പട്ടികവര്‍ഗ വികസന വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സംയുക്തമായിട്ടാണ് നടപ്പാക്കുന്നത്.

വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗിന്റെയും (സിഡിഎസി) സഹായത്തോടെ ഈ പദ്ധതിയിലൂടെ, ആദിവാസി കോളനികളിലെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലൂടെ ആദിവാസി കോളനികളിലെ സാമൂഹ്യ പഠനമുറികള്‍ സ്മാര്‍ട്ട് ആക്കും. പബ്ലിക് എജ്യുക്കേഷന്‍ ഫണ്ടിന്റെ ഇ-റിസോഴ്സ് പോര്‍ട്ടലുമായി ഇത് ബന്ധിപ്പിക്കും.

വിദ്യാര്‍ത്ഥികളുടെ ഇന്ററാക്ടിവ് ലേണിങിന് ഇതിലൂടെ അവസരം തുറക്കും. ആദിവാസികള്‍ക്ക് പരിചിതമായ ഭാഷയിലാകും ക്ലാസുകള്‍. തൊഴില്‍ അന്വേഷകര്‍ക്ക് മെന്ററിംഗ്, പി എസ് സി കോച്ചിംഗ്, കമ്പ്യൂട്ടര്‍ പഠനം എന്നിവയ്ക്കും സിഡിഎസി വഴി അവസരമൊരുക്കും. ടെക്‌നോളജി കണക്റ്റിവിറ്റിയിലൂടെ ട്രൈബല്‍ എന്റര്‍പ്രണര്‍ഷിപ്പ് വളര്‍ത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സാമൂഹ്യ പഠന മുറികള്‍ കേന്ദ്രീകരിച്ച് രോഗനിര്‍ണ്ണയവും ആദിവാസി ഊരുകളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനവും നടപ്പാക്കും. റീജിയണല്‍ കാന്‍സര്‍ സെന്റര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, CSIR-NIIST തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ ഓണ്‍ലൈനായി ലഭ്യമാകുമെന്നതാണ് ഇതിന്റെ നേട്ടം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാംക്രമികേതര രോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ പരിശോധിക്കുന്നതിനും ചികിത്സയ്ക്ക് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കുന്നതിനുമുള്ള ടെലിമെഡിസിന്‍ സംവിധാനവും ഉണ്ടാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.