- Trending Now:
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ചെക്യാട്ട്കാവിൽ ജില്ലയിലെ രണ്ടാമത്തെ ഫിഷ്മാർട്ട് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. രാസപദാർത്ഥങ്ങൾ കലർത്താത്ത ശുദ്ധമായ കായൽ കടൽ മത്സ്യങ്ങളും മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആൻഡ് ഫ്രീസിങ്ങ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ, ചൂര, ഓല, കൂന്തൾ എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തിപ്പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും കൊളസ്ട്രോൾ കുറക്കുന്നതിനായി മത്സ്യഫെഡ് ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കൈറ്റോൺ ക്യാപ്സൂളുകളും ഇവിടെ ലഭിക്കും. മത്സ്യഫെഡിന്റെ പരിശീലനം ലഭിച്ച രണ്ട് കുടുംബശ്രീ അംഗങ്ങൾക്കാണ് ഫിഷ് മാർട്ടിന്റെ നടത്തിപ്പ് ചുമതല.
മത്സ്യഫെഡ് ഭരണ സമിതി അംഗം വി കെ മോഹൻദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി ആദ്യ വിൽപ്പന നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രേഷ്മ, വാർഡ് അംഗങ്ങളായ കെ ശാലിനി, ബിജു വേളം, മത്സ്യഫെഡ് കണ്ണൂർ ജില്ലാ മാനേജർ വി രജിത, കാസർകോട് ജില്ലാ മാനേജർ കെ.എച്ച് ഷെരീഫ്, സി ഡി എസ് ചെയർപേഴ്സൺ വി.പി രതി, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ എം.എൻ അൻസാർ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.