- Trending Now:
സമാനതകൾ ഇല്ലാത്ത വികസനമാണ് ഫിഷറീസ് മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യ തൊഴിലാളികളെ മുന്നോട്ടുകൊണ്ടുവരിക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. എടവനക്കാട് മത്സ്യ ഗ്രാമം പൊതു മാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റൽ ഫിഷർമെന്റ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 135.00 ലക്ഷം രൂപ അടങ്കൽ തുകയിൽ ഒരു പൊതു മാർക്കറ്റ് നിർമ്മിക്കുന്നത്.
എട്ട് ലക്ഷം രൂപയുടെ ഒരു മറൈൻ ഗ്രേഡ് സോളാർ മിനി മാസ്റ്റ് ലൈറ്റ്, നാല് ലക്ഷം രൂപയുടെ നാല് മത്സ്യ വിൽപ്പന കിയോസ്കുകൾ, 36.75 ലക്ഷം ചെലവിൽ ഓരുജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന മറ്റ് പദ്ധതികൾ. 305.30 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന പൊതുമാർക്കറ്റ് കെട്ടിടത്തിൽ 10 റീട്ടെയിൽ ഔട്ട്ലറ്റ്ലെറ്റുകൾ, നാല് കടമുറികൾ, പ്രിപ്പറേഷൻ മുറി, ഫ്രീസ്സർ മുറി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.
കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഏറ്റവും മികച്ച അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് വൈപ്പിൻ എന്നും മന്ത്രി പറഞ്ഞു.
എടവനക്കാട് അണിയിൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.