Sections

മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് SAF വഴി പലിശരഹിത വായ്പകൾ

Saturday, Jul 19, 2025
Reported By Admin
Interest-Free Loans for Women Fish Workers via SAF

ഫിഷറീസ് വകുപ്പ് സാഫ് മുഖേന മത്സ്യതൊഴിലാളി വനിതകൾ അടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി) കളിൽ നിന്നും പലിശരഹിത വായ്പ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മത്സ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരും എഫ്.എഫ്.ആറിൽ ഉൾപ്പെട്ടവരുമാകണം. മത്സ്യകച്ചവടം ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് മുൻഗണന. പീലിംഗ്, മത്സ്യം ഉണക്കൽ, സംസ്ക്കരണം എന്നീ തൊഴിലിൽ ഏർപ്പെട്ടവർക്കും അപേക്ഷിക്കാം.

ഒന്നാംഘട്ടമായി ഒരംഗത്തിന് 10,000 രൂപയും ഗ്രൂപ്പിന് 50,000 രൂപയുമാണ് പലിശ രഹിത വായ്പയായി അനുവദിക്കുന്നത്. ജില്ലയിലെ മത്സ്യഭവനുകൾ, ശക്തികുളങ്ങര സാഫ് നോഡൽ ഓഫീസ്, www.safkerala.org യിൽ അപേക്ഷ ലഭിക്കും.

അവസാന തീയതി ജൂലൈ 21. ഫോൺ നമ്പർ : 9495681198, 8547783211.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.