Sections

രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ; പരിശോധന ഇനി വീട്ടിലെത്തി 

Thursday, Jul 20, 2023
Reported By admin
kudumbashree

ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ് സംഘം വീട്ടുപടിക്കലെത്തും


ജീവിത ശൈലി  രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക്  പൊന്നാനി നഗരസഭയിൽ   തുടക്കമായി. ഷുഗറും  കൊളസ്ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട

ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ് സംഘം വീട്ടുപടിക്കലെത്തും. രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോൾ, ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ് തുടങ്ങിയ  പരിശോധനകൾക്കായി നഗരസഭാ പരിധിയിലുള്ളവർക്ക് 9544288346 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടാം.

മെബൈൽ ലാബ് വീട്ടിലെത്തും. മൂന്നു മിനിറ്റിനുള്ളിൽ പരിശോധനാ ഫലവും ലഭ്യമാകും. പൊതു ജനങ്ങൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർധിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും പൊന്നാനി നഗരസഭയും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ അംഗമായ രമ്യ ബിനീഷാണ് നേതൃത്വം നൽകുന്നത്.

ഓരോ സേവനത്തിനും ചെറിയ ഫീസാണ് ഇവർ ഈടാക്കുക. രക്തസമ്മർദം പരിശോധിക്കുന്നതിനായി 20 രൂപ, രക്തത്തിലെ ഗ്ലൂക്കോസ് പരിശോധനയ്ക്ക് 40 രൂപ, കൊളസ്‌ട്രോൾ 90 രൂപ, ബോഡി മാസ് ഇൻഡക്‌സ് (ഉയരം, ഭാരം, കൊഴുപ്പ് ഉൾപ്പെടെ) 20 രൂപ എന്നിങ്ങനെയാണ് പരിശോധനാ ഫീസ്. പതിവായി രക്തപരിശോധന ആവശ്യമുള്ള കിടപ്പുരോഗികൾ, വയോധികർ എന്നിവർക്ക് പദ്ധതി ഏറെ പ്രയോജനമാകും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.