Sections

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു

Monday, May 01, 2023
Reported By Admin
Cooking Gas

വാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികൾ


വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികൾ. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുറച്ചിട്ടുള്ളത്. വിലകുറഞ്ഞതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 1860-1870 രൂപയിലേക്ക് താഴ്ന്നു. പുതുക്കിയ വില മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.

ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവിന്റെ ഭാഗമായാണ് ഇവിടെയും വില കുറഞ്ഞിട്ടുള്ളത്. അതേസമയം 14.2 കിലോ ഗ്രാമിന്റെ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.