Sections

മുത്തൂറ്റ് ഫിനാൻസ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു; ഓഹരിയൊന്നിന് 30 രൂപ ലഭിക്കും

Sunday, Apr 12, 2026
Reported By Admin
Muthoot Finance Declares 300% Interim Dividend

കൊച്ചി: പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരി ഉടമകൾക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 10-ന് ചേർന്ന കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്.

10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 30 രൂപ (300%) വീതം ലാഭവിഹിതമായി ലഭിക്കും. ലാഭവിഹിതം ലഭിക്കുന്നതിന് അർഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതിയായി 2026 ഏപ്രിൽ 17 നിശ്ചയിച്ചു. പ്രഖ്യാപനം നടത്തി 30 ദിവസത്തിനുള്ളിൽ ലാഭവിഹിതം ഓഹരി ഉടമകൾക്ക് വിതരണം ചെയ്യും. 15 വർഷമായി ലാഭവിഹിതം പങ്കിട്ടു വരുന്ന കമ്പനി ഇത് വരെ മൊത്തം 1200 കോടി രൂപ നൽകി.

ലാഭവിഹിതത്തിന് പുറമെ കമ്പനിയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഇൻഷുറൻസ് കോർപ്പറേറ്റ് ഏജൻസി ബിസിനസ്സ് ആരംഭിക്കുന്നതിനായുള്ള നിർദ്ദേശത്തിനും ബോർഡ് അംഗീകാരം നൽകി. ഇതിനായി കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.