Sections

ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾക്ക് വേഗം കൂട്ടാൻ ആക്‌സിസ് ഫിനാൻസ് ദൃഷ്ടി

Thursday, Jul 30, 2026
Reported By Admin
Axis Finance Launches 'Drishti' AI-Powered Loan Decision Engine

കൊച്ചി: ഡാറ്റാ അധിഷ്ടിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്‌സിസ് ഫിനാൻസ് ലിമിറ്റഡ് (എ.എഫ്.എൽ.) ആക്‌സിസ് ഫിനാൻസ് ദൃഷ്ടി എന്ന ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു.

വായ്പാ അംഗീകാര നടപടികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കാനാണ് ഈ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, വസ്തുവിന്മേലുള്ള വായ്പകൾ, ദിശ ഹോം ലോൺസ് എന്നിവയ്ക്കായാണ് ആക്‌സിസ് ഫിനാൻസ് ദൃഷ്ടിയെ ഉപയോഗിക്കുക. സ്വയം വായ്പ മൂല്യനിർണ്ണയം നടത്താനും ദൃഷ്ടി സംവിധാനത്തിലൂടെ സാധിക്കും.

കഴിഞ്ഞ ഒരു വർഷത്തിനിടെ വായ്പാ വിലയിരുത്തലുകളിൽ കൂടുതൽ വസ്തുനിഷ്ഠത ഉറപ്പാക്കുന്നതിനായി എ.ബി.സി. സ്‌കോർ കാർഡുകളും കളക്ഷൻ പ്രവർത്തനങ്ങളിൽ നീതിപൂർണവും സുതാര്യവുമായ ഉപഭോക്തൃ ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി എ.ഐ. അധിഷ്ടിത ഗുണനിലവാര നിരീക്ഷണ സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.