- Trending Now:
കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിനുള്ള (എസ്.ഐ.യു.സി എൻ വിഭാഗം, അഭാവത്തിൽ ജനറൽ വിഭാഗം) അഭിമുഖം ഒക്ടോബർ 24ന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0495 237701, 9447335182.
കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ അരിത്മെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 24ന് രാവിലെ 11ന് നടക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0495 237701, 9447335182.
ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ പ്രോജക്ടിന് കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിൽ അടുത്ത മൂന്ന് വർഷത്തേക്ക് പ്രതീക്ഷിക്കുന്ന അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തവരുമാകണം. നവംബർ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ, ഓമശ്ശേരി പി ഒ, കോഴിക്കോട്-673582 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0495 2281044.
കോട്ടയം: ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ടെക്നീഷ്യൻ പവർ ഇലക്ട്രാണിക്സ് സിസ്റ്റം ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർക്ക് ഒക്ടോബർ 27ന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04792953150,2452210.
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനുകീഴിൽ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക ് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 29 വൈകിട്ട് അഞ്ചു മണി വരെ അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 9188959694.
ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്കൂൾ പദ്ധതി പ്രകാരം പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ വാക് ഇൻ ഇന്റർവ്യൂനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ഒക്ടോബർ 28ന് രാവിലെ 10.30 ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി നേരിട്ട് എത്തിച്ചേരണമെന്ന് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505383.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പ്ലസ്ടു സയൻസ്/ തത്തുല്യവും ജി.എൻ.എംൽ ഡിപ്ലോമയും കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ പ്രാഥമിക സർട്ടിഫിക്കറ്റും വേണം. 18നും 41 നും മധ്യേയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്നിന് മുൻപായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റെ ഓഫീസർ അറിയിച്ചു.
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എ.എൻ.എം യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ ഒക്ടോബർ 30 രാവിലെ 11ന് രേഖകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കൊഴിഞ്ഞാമ്പാറയിൽ പുതിയതായി ആരംഭിക്കുന്ന പെൺകുട്ടികളുടെ പോസ്റ്റുമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റ്യൂവാർഡ് (യോഗ്യത: പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റെസ്റ്റേറന്റ് ആൻഡ് കൗണ്ടർ സർവീസ് കോഴ്സും തത്തുല്യവും), കുക്ക് (പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ കോഴ്സും തത്തുല്യവുമാണ് യോഗ്യത), മെസ്സ് ഗേൾ (ഏഴാം ക്ലാസ് യോഗ്യത), റസിഡന്റ് ട്യൂട്ടർ(ബി.എഡും ഏതെങ്കിലും വിഷയത്തിൽ ബിരുദവുമാണ് യോഗ്യത), പി.ടി.എസ് (യോഗ്യത: ഏഴാം ക്ലാസ്), വാച്ച് മാൻ (യോഗ്യത: ഏഴാം ക്ലാസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ കുഴൽമന്ദം ഗവ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന അഭിമുഖത്തിനായി ഒക്ടോബർ 25ന് രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ പട്ടികജാതി ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505005.
കണ്ണൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള കൊളച്ചേരി, ന്യൂ മാഹി, കടമ്പൂർ, നാറാത്ത്, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളുലെ എസ്.സി പ്രമോട്ടർമാരുടെ ഒഴിവിലേക്ക് പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ജാതി സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 29 ന് രാവിലെ 10 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം. ഫോൺ: 0497-2700596.
അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് 2, ഡയാലിസിസ് ടെക്നോളിയിൽ ഡിപ്ലോഎന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അടിമാലി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ ഒക്ടോബർ 28 രാവിലെ 11 മണിക്ക് ഹാജരാകണം. കൂടൂതൽ വിവരങ്ങൾക്ക് 04864 222670.
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവർ (വാട്ടർ കാരിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഒക്ടോബർ 28 ന് രാവിലെ 11 ന് ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖം നടത്തും. 59 ദിവസത്തേക്ക് മാത്രമായിരിക്കും നിയമനം. താത്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകണം. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണനപ്രകാരമായിരിക്കും നിമനം നൽകുക. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിദിനം 710 രൂപ നിരക്കിൽ പ്രതിമാസം പരമാവധി വേതനം 19,170 രൂപ ആയിരിക്കും. ക്യാമ്പ് ഫോളോവർ തസ്തികയിൽ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 0487 2328720.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.