- Trending Now:
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ 89 ദിവസത്തേക്ക് രണ്ട് സ്കാവഞ്ചർമാരെ (പുരുഷന്മാർ) നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 18-56. സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 23ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.
ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനത്തിൽ പഞ്ചകർമ അസിസ്റ്റന്റിനെ (മെയിൽ) നിയമിക്കും. യോഗ്യത: എസ്.എസ്.എൽ.സി, പഞ്ചകർമ തെറാപ്പിസ്റ്റ് കോഴ്സ് അഭികാമ്യം. പ്രായപരിധി: 18-45. സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ആധാർകാർഡും സഹിതം ഒക്ടോബർ 23ന് രാവിലെ 11ന് വെസ്റ്റ്ഹില്ലിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2382314.
മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ കടുക്കാകുന്ന് പടിഞ്ഞാറിലേക്ക് ആശാവർക്കറെ നിയമിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്കാണ് അവസരം. താൽപര്യമുള്ളവർ ഒക്ടോബർ 24ന് രാവിലെ 10 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിനെത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മലമ്പുഴ കുടുബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് ഫാർമസിക്കൽ രജിസ്ട്രേഷനും പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 24 രാവിലെ 10ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളുടെ നിയമനത്തിനായി അഭിമുഖം നടത്തും. സൈനിക, അർദ്ധസൈനിക, പോലീസ്, ഫയർ ഹോഴ്സ്, നേവി, എയർ ഫോഴ്സ് എന്നിവയിൽ നിന്നും വിരമിച്ചവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 22 ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. പ്രായപരിധി - 65 വയസ്സ്.ഫോൺ :04872200310,2200319.
കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാർഡ് നമ്പർ 16 ലെ ആശപ്രവർത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയിൽ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഒക്ടോബർ 25 ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2243469.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ഫോർഷോർ റോഡിൽ പ്രവർത്തിച്ച് വരുന്ന ട്രൈബൽ കോംപ്ലക്സിലേക്ക് എം ബി എ/ബി ബി എ യോഗ്യതയുള്ള കെയർ ടേക്കർ(ഓഫീസ് മാനേജർ), രണ്ട് സെക്യൂരിറ്റി ജീവനക്കാരൻ (എക്സ് -സർവീസ്മെൻ) തുടങ്ങി നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
അപേക്ഷ ജാതി പ്രായം യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്,മിനി സിവിൽ സ്റ്റേഷൻ, മുവാറ്റുപുഴ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 25 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ -0485-2970337.
പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് അങ്കണവാടിയിൽ പൽന സ്കീമിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായിരിക്കണം. 35 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പുരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതി,മതം താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 30ന് ഉച്ചക്ക് 2 വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ -686667, ഫോൺ : 0485 2274404.
ആരോഗ്യകേരളത്തിൽ മിഡ്ലെവൽ സർവീസ് പ്രൊവൈഡർ, അനുയാത്രയിൽ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്സ്, സ്പെഷലിസ്റ്റ് ഡോക്ടർ (അനസ്തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മിഡ്ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്കും അനുയാത്രയിൽ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. പാലിയേറ്റീവ് നേഴ്സ്, സ്പെഷലിസ്റ്റ് ഡോക്ടർ, അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0483 2730313, 9846700711.
മലപ്പുറം ജി.ജി.എച്ച്.എസ് സ്കൂളിൽ ഹൈ സ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി ഒക്ടോബർ 23 ന് രാവിലെ 10ന് സ്കൂളിൽ നടത്തുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. ഫോൺ 04832-738115.
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ, കുടുംബശ്രീ മുഖേന അരീക്കോട് ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയിലേക്കായി മൈക്രോ എന്റർ പ്രൈസസ് കൺസൾട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ, കുടുംബാംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകർ അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതാത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ഒക്ടോബർ 31 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം. ഫോൺ- 0483-2733470.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.