- Trending Now:
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളയിലേക്ക് പ്രോജക്ട് സയന്റിസ്റ്റ്-II നിയമനത്തിന് നവംബർ 5 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548316.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 23 രാവിലെ 10.15 ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ എൻ.ടി.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എസ്.സി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം... Read More
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ/ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാരുടെ 1182 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി/അടിയ/ പണിയ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മദ്ധ്യേയാണ്. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് മുഖേന സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 25ന് വൈകന്നേരം 4 മണി. നിയമന കാലാവധി ഒരു വർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് പ്രോജക്ട് ഓഫീസിലോ/ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലോ/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ/ പട്ടികവർഗ വികസന ഡയറക്ടറാഫീസിലോ ബന്ധപ്പെടണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.