Sections

വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, ഇലക്ട്രീഷ്യൻ, ഇ.എം.ജി/ ഇ.ഇ.ജി/എൻ.സി.എസ് ടെക്നീഷ്യൻ, പ്രോസ്തെറ്റിക് ആൻഡ് ഓർത്തറ്റിക് ടെക്നീഷ്യൻ, ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ബയോമെഡിക്കൽ എഞ്ചിനീയർ, ന്യൂറോ ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Sep 27, 2025
Reported By Admin
Recruitment opportunities for various posts including Veterinary Surgeon, Radiographer, Electrician,

വെറ്ററിനറി സർജൻ നിയമനം

കോട്ടയം: ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെയും രാത്രികാല അടിയന്തര മൃഗചികിത്സാസേവനത്തിന്റെയും ഭാഗമായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് കരാറാടിസ്ഥാനത്തിൽ വാക്ക് ഇൻ-ഇന്റർവ്യൂ നിയമനം നടത്തുന്നു. സെപ്റ്റംബർ 30 രാവിലെ 11 മണിക്ക് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവെച്ചാണ് അഭിമുഖം. യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. യോഗ്യത: വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. ഫോൺ: 0481-2563726.

റേഡിയോഗ്രാഫറുടെ ഒഴിവ്

പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ എക്സ്സ റേ വിഭാഗത്തിലേയ്ക്ക് റേഡിയോഗ്രാഫർ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒക്ടോബർ ആറിന് ഉച്ചയ്ക്ക 12ന് ആശുപത്രി ഓഫീസിൽ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, അവയുടെ പകർപ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി/ ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി(ഡി.ഡി.ആർ.ടി) അണ്ടർ ഡി.എം.ഇ ബി.എസ് സി, റേഡിയോളജി അണ്ടർ കെ.യു.എച്ച്.എ.എസ്, കേരളാ പാരാമെഡിക്കൽ രജിസ്ട്രേഷൻ. ഒഴിവുകളപുടെ എണ്ണം-നാല്. വിശദവിവരത്തിന് ഫോൺ: 04822 215154.

ഇലക്ട്രീഷ്യൻ ഒഴിവ്

പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലേയ്ക്ക് ഇലക്ട്രീഷ്യൻ തസ്തികയിൽ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒക്ടോബർ മൂന്നിന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, അവയുടെ പകർപ്പ്, അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. നാല് ഒഴിവുകളാണുള്ളത്. യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, വയർമാൻ കോംപീറ്റെൻസി സർട്ടിഫിക്കറ്റ്/ ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൽനിന്നുള്ള പെർമിറ്റ്. വിശദവിവരത്തിന് ഫോൺ: 04822 215154.

ഇ.എം.ജി/ ഇ.ഇ.ജി/എൻ.സി.എസ് ടെക്നീഷ്യൻ ഒഴിവ്

പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലേയ്ക്ക് ഒരു ഇ.എം.ജി/ ഇ.ഇ.ജി/എൻ.സി.എസ് ടെക്നീഷ്യൻ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒക്ടോബർ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി ഓഫീസിൽ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, അവയുടെ പകർപ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഇ.എം.ജി/ ഇ.ഇ.ജി/എൻ.സി.എസ് ടെക്നീഷ്യൻ വിശദവിവരത്തിന് ഫോൺ: 04822 215154.

പ്രോസ്തെറ്റിക് ആൻഡ് ഓർത്തറ്റിക് ടെക്നീഷ്യൻ ഒഴിവ്

പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേയ്ക്ക് പ്രോസ്തെറ്റിക് ആൻഡ് ഓർത്തറ്റിക് ടെക്നീഷ്യൻ തസ്തികയിൽ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (800രൂപ) വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒക്ടോബർ ആറിന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, അവയുടെ പകർപ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: പ്രോസ്തെറ്റിക് ആൻഡ് ഓർത്തറ്റിക് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ളോമ, ആർ.സി.ഐ. രജിസ്ട്രേഷൻ. തതുല്യ യോഗ്യതയപുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 04822 215154.

ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ.എൻ.എം.സി രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൽപ്പറ്റ ഗവ ഐടിയിൽ ജൂനിയർ ഇൻസ്ട്രക്ടർ ബേക്കർ ആൻഡ് കൺഫെക്ഷനർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജി/ഫുഡ് ടെക്നോളജി വൊക്കേഷണൽ എന്നിവയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 3 രാവിലെ 11ന് ഐടിഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 205519.

സ്റ്റാഫ് നഴ്സ് ഒഴിവ്

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജിഎൻഎം അല്ലെങ്കിൽ ബിഎസ്സി നഴ്സിങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബർ 30 രാവിലെ 10 മണിക്ക് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ - 04936 270604, 7736919799.

ബയോമെഡിക്കൽ എഞ്ചിനീയർ ഒഴിവ്

വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ബയോ മെഡിക്കൽ എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോമെഡിക്കൽ എഞ്ചിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. സർക്കാർ സ്ഥാപനത്തിലെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം ഫോൺ നമ്പർ ഉൾപ്പെടുത്തിയ ഫോട്ടോപതിച്ച ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ എന്നിവ ഉൾപ്പെടെയുള്ള രേഖകളുമായി സെപ്റ്റംബർ 29 രാവിലെ 10 മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം ഫോൺ - 04935 240264.

ന്യൂറോ ടെക്നീഷ്യൻ നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ന്യൂറോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഹാജരാകണം. ഫോൺ: 0483-2766037, 2766425.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.