- Trending Now:
കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഒഴിവുള്ള അനിമേറ്റർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും ട്രൈബൽ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25നും 40നും മധ്യേ പ്രായമുള്ള (2025 ഒക്ടോബർ 1 ന്) പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരും, മലപ്പുറം ജില്ലയിൽ താമസിക്കുന്നവരും കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.ടി/ഓക്സിലറി/ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷാ ഫോം പൂരിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ 2025 ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി ലഭ്യമാക്കണം. കവറിനു മുകളിൽ 'അനിമേറ്റർ കോഓർഡിനേറ്റർ ഒഴിവിലേയ്ക്കുള്ള അപേക്ഷ'എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം-676505. ഫോൺ: 9747670052.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമൺ സ്റ്റഡീസ് /ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരാകണം. കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. എസ്.എസ്.എൽ.സി, ആധാർ, റേഷൻ കാർഡ്/ റസിഡൻസ് സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 9142441514.
ചെന്നീർക്കര സർക്കാർ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറൽ വിഭാഗത്തിൽ നിന്ന് നിയമനം നടത്തുന്നു. യോഗ്യത : ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻ റ്റി സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ, ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രി/ തതുല്യമായി അംഗീകരിച്ച ബിരുദം. യോഗ്യതയുളളവർ ഒക്ടോബർ മൂന്നിന് രാവിലെ 10ന് ചെന്നീർക്കര ഐടിഐ യിൽ അസൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 0468 2258710.
കോയിപ്രം ബ്ലോക്കിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പദ്ധതിയിൽ ഫീൽഡ്തല പ്രവർത്തനത്തിന് സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായ 25-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസിൽ/ ജില്ലാ മിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 13 വൈകിട്ട് അഞ്ചു വരെ. ഫോൺ :9746488492, 9656535697.
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിൽ ആംബുലൻസ് ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 11ന് കുടുബരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 -297370.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ ഡിഎൻബി സൈക്യാട്രി/ഡിപിഎം എന്നിവയാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എംഫിൽ/ക്ലിനിക്കൽ സൈക്കോളജിയിൽ പിജിഡിസിപിയും ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. സൈക്യാട്രി പിജിയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം സെപ്റ്റംബർ 29 രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ - 04935 240390.
നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 4 വൈകിട്ട് അഞ്ചിനകം രജിസ്റ്റേർഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in ലഭ്യമാണ്.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.