Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ, അധ്യാപക, വുമൺ ഫെസിലിറ്റേറ്റർ, ഹാർബർ റസ്ക്യൂ ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Sep 25, 2025
Reported By Admin
Recruitment opportunities for various posts including Guest Instructor, Tradesman, Teacher, Women Fa

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട് ഗവ. ഐടിഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ (ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാർക്ക്) താൽക്കാലിക നിയമനത്തിന് ഒക്ടോബർ ആറിന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2377016.

താൽക്കാലിക നിയമനം: അഭിമുഖം 29 ന്

ചിറ്റൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർക്ക് ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാൻ തസ്തികയിൽ ഐടിഐ/കെജിസിഇ/ ടിഎച്ച്എസ്എൽസി എന്നിവയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ 29ന് രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ 04923 222174, 9400006486.

മലയാളം അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയുള്ളവരും www.collegiateedu.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോൺ 9188900200.

ഫിഷറീസ് വകുപ്പിൽ ഹാർബർ റസ്ക്യൂ ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഹാർബർ റസ്ക്യൂ ഗാർഡുമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11ന് ചന്തപ്പടിയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഫിംസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം ലഭിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 20നും 60നും ഇടയിൽ പ്രായമുള്ള കടലിൽ നീന്തുന്നതിന് പ്രാവീണ്യമുള്ളവരായിരിക്കണം. താത്പര്യമുള്ളവർ മതിയായ രേഖകളും പകർപ്പുകളും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494-2666428, 9496007031.

അസാപ് കേരളയിൽ ട്രെയിനർ നിയമനം

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കും. പത്തനംതിട്ടയിലെ തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സെപ്റ്റംബർ 27 ന് നടത്തുന്ന തൊഴിൽമേള മുഖേനയാണ് നിയമനം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി.ഇ/ ബി.ടെക്. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.ടെക് അഭികാമ്യം. കുറഞ്ഞത് മൂന്നുവർഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഫോൺ: 9495999688, 9496085912.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഭിമുഖം

പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമൺ സ്റ്റഡീസ് /ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരാകണം. കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. എസ്.എസ്.എൽ.സി, ആധാർ, റേഷൻ കാർഡ്/ റസിഡൻസ് സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 9142441514.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്: കൂടിക്കാഴ്ച 29 ന്

മലമ്പുഴ ഗവ. ഐ ടി ഐ യിൽ ടർണർ ട്രേഡിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ടർണർ ട്രേഡിൽ എൻ ടി സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ഫോൺ: 0491 2815161.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.