- Trending Now:
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീൽഡ് ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 24ന് രാവിലെ 10 മണി മുതൽ 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ വാക് - ഇൻ - ഇന്റർവ്യൂ നടത്തും. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള യോഗ്യതയുള്ള അപേക്ഷകർ അന്നേ ദിവസം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ ഹാജരാകണം. ഡയറക്റ്റ് ഏജന്റ് യോഗ്യതകൾ: 18 വയസ്സ് പ്രായം പൂർത്തിയായ കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ. ഫീൽഡ് ഓഫീസർ യോഗ്യതകൾ: ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യണം. അതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ 8547680324 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമായോ നൽകണം. അവസാന തീയതി ഒക്ടോബർ 23 .
പാലക്കാട്: ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ ട്രെയിനി (പ്രൊഡക്ഷൻ) താൽക്കാലിക ഒഴിവ്. കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. 2025 ജനുവരി ഒന്നിന് 18 നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 27ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെന്റെ ഓഫീസർ അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ താൽകാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായപരിധി 65. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ആശുപത്രിയുടെ ഓഫീസിൽ ഒക്ടോബർ 24ന് രാവിലെ 10.30ന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327.
നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലെ നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ സുവോളജി/ബോട്ടണി/എൻവയോൺമെന്റൽ സയൻസസ്/വൈൽഡ് ലൈഫ് ബയോളജി തുടങ്ങിയ ബയോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം, മികച്ച ആശയവിനിമയ, ഡോക്യുമെന്റേഷൻ കഴിവുകളും ഗവേഷണ അഭിരുചിയും അംഗീകൃത സംഘടനകൾ/സ്ഥാപനങ്ങൾ/വകുപ്പുകൾ എന്നിവയിൽ വന്യജീവി സംരക്ഷണ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ജി ഐ എസ്, ക്യാമറ ട്രാപ്പിംഗ്, ബയോഡൈവേഴ്സിറ്റി ഗവേഷണം, ശാസ്ത്രീയ ഡാറ്റ വിശകലനം എന്നിവയിൽ പ്രാവീണ്യം, വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും താമസിക്കാനുമുള്ള സന്നദ്ധത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അറിയുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഒക്ടോബർ 20നകം ബയോഡാറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നിലമ്പൂർ നോർത്ത് എഫ്.ഡി.എ, നിലമ്പൂർ നോർത്ത് ഡിവിഷൻ, നിലമ്പൂർ 679329 എന്ന വിലാസത്തിലോ dfo.nilamburnorth@gmail.com എന്ന മെയിലിലോ അയ്ക്കണം. എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ 24ന് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ- 04931220232.
ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസിൽ പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ബിടെക്/ബിഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് സഹിതം ഒക്ടോബർ 22ന് വൈകിട്ട് അഞ്ചിന് മുൻപായി സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ അപേക്ഷിക്കണം. ഫോൺ-0483 2736953.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആർ.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ ഡി.ബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും മാനന്തവാടി പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 22 രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ - 8086311616, 9188959880
നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജി എൻ എം /ബി എസ് സി നഴ്സിംഗിനോടൊപ്പം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 23ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം.
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം ഒക്ടോബർ 18 രാവിലെ 10.30ന് കൽപ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ - 04936 202292.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.