Sections

ടൈലറിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് എൻജിനീയർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, നൈറ്റ് വാച്ചർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 14, 2025
Reported By Admin
Recruitment opportunities for various posts including Tailoring Instructor, Assistant Engineer, Gues

ടൈലറിംഗ് ഇൻസ്ട്രക്ടർ നിയമനം

നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിംഗ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് സ്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9446301684, 9400006495.

താൽക്കാലിക നിയമനം

ഭവനനിർമ്മാണ ബോർഡ് കണ്ണൂർ ഡിവിഷൻ ഓഫീസിൽ താൽക്കാലിക ഒഴിവിൽ അസിസ്റ്റന്റ് എൻജിനീയറെ(സിവിൽ )നിയമിക്കുന്നു. അപേക്ഷകൾ എക്സിക്യുട്ടീവ് എഞ്ചിനീയർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ-670002 എന്ന വിലാസത്തിലോ kshbkannur3@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്ടോബർ 22 നകം സമർപ്പിക്കണം. ഫോൺ : 0497-2707671.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അഭിമുഖം ഒക്ടോബർ 15ന് രാവിലെ 10.30 ന് മാടായിപ്പാറയിലെ ഐ ടി ഐ ഓഫീസിൽ നടക്കും. ഫോൺ: 9447685775, 9961713392.

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ബി.കോം, പി.ജി.ഡി.സി.എയാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി ഒക്ടോബർ 23 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04936 286644.

ഫാർമസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം

ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (കാറ്റഗറി നമ്പർ 012/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 40 ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 16, 17 തിയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിലും 31 പേർക്ക് ഒക്ടോബർ 17 ന് കോഴിക്കോട് പി.എസ്.സി മേഖലാ ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, ഒ.ടി.വി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസൽ, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുമായി അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

അഭിമുഖം; നൈറ്റ് വാച്ചർ

തൃശ്ശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് നൈറ്റ് വാച്ചറുടെ തസ്തികയിലേക്ക് ഒക്ടോബർ 15 രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.