Sections

ജൂനിയർ ഇൻസ്ട്രക്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ട്രേഡ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 11, 2025
Reported By Admin
Recruitment opportunities for various posts including Junior Instructor, Guest Instructor, Trade Ins

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

കളശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ ( ഇലക്ട്രോ പ്ലേറ്റർ ട്രേഡ്) തസ്തികയിൽ ഒഴിവ്. അംഗീകൃത കെമിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയം/ കെമിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ ഇലക്ട്രോ പ്ലേറ്റർ ട്രേഡിൽ എൻ.ടി.സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0484-2555505.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ മെക്കാനിക്ക് മെഷിൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ധീവര വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം ഒക്ടോബർ 13 രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട യോഗ്യതയുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വയലാർ ഗവ ഐടിഐയിൽ റഫ്രിജറേഷൻ എയർ കണ്ടിഷനിംഗ് ടെക്നീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ എസ് സി വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ആർ.എ.സി ട്രേഡിൽ എൻടിസി / എൻഎസി/ മെക്കാനിക്കൽ ഡിപ്ലോമ/ മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ബന്ധപ്പെട്ട പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 14ന് രാവിലെ 11 മണിയ്ക്ക് ഓഫീസിൽ ഹാജരാകണം. ഫോൺ: 0478-2813035, 9447244548.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മനയിൽകുളങ്ങര വനിതാ ഐ.ടി.ഐയിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട് ടെക്നീഷ്യൻ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ഈഴവ/ബില്ലവ/തീയ വിഭാഗക്കാർക്ക് മുൻഗണന. യോഗ്യത: ഡയറി ടെക്നോളജിയിൽ ബി-വോക് /ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 15ന് രാവിലെ 11.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2793714.

താത്ക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐ യിലെ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒ.ബി.സി വിഭാഗത്തിനും സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകൾ വീതമുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 11ന് ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2418317.

ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400- 1,10,300 ശമ്പള സ്കെയിലുള്ളവർക്കും അതിന് താഴെ 41,300- 87,000 വരെ ശമ്പള സ്കെയിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ 30ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ പാർക്ക്, പൂത്തോൾ പി.ഒ, തൃശ്ശൂർ, പിൻ: 680004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2386871.

ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം), പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.namkerala.gov.in, ഫോൺ: 0471 2474550.

ട്രേഡ് ഇൻസ്ട്രക്ടർ നിയമനം

ചിത്തിരപുരം ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 14 ന് ഇന്റർവ്യൂ നടക്കും. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം താൽപ്പര്യമുളളവർ ഒക്ടോബർ 14 ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 94960606119.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.