- Trending Now:
അംഗഡിമൊഗർ ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയർ) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം, ഫോൺ: 9446461450.
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ 90 ദിവസത്തേക്ക് ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബിരുദം, ഡിസിഎ. പ്രതിദിന വേതനം: 755 രൂപ. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഒക്ടോബർ 22നകം ജില്ലാ ഓഫീസർ ആൻഡ് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0495 277188.
തിരുവാണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക്ക് - ഇൻ ഇന്റർവ്യൂ നടത്തും. ഇൻറർവ്യൂ ഒക്ടോബർ 16ന് രാവിലെ 10.30 മുതൽ തിരുവാണിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടക്കും. എസ്.എസ്.എൽ.സി. ബുക്ക്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബയോഡാറ്റ, പ്രവൃർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപത്രം തുടങ്ങിയവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും സഹിതമാണ് ഹാജരാകേണ്ടത്.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവൺമെന്റ് ഐടിഐകളിൽ 2025-26 അധ്യയനവർഷത്തിൽ നിശ്ചിത കാലയളവിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. എം. ബി എ, ബി.ബി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിലുള്ള ടി. ഒ. ടി എന്ന ഹ്രസ്വകാല കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്കിൽസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും (12-ാം ക്ലാസ്/ഡിപ്ലോമ തലത്തിൽ) പഠിച്ചിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്റ്റംബർ 14 രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവൺമെന്റ് ഐടിഐയിൽ നടത്തുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0495 2461898, 0495 2371451.
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ.പോളിടെക്നിക് കോളേജിൽ പ്രിന്റിങ് ടെക്നോളജി(ഡി വോക്) വിഭാഗം ലക്ച്ചറർ തസ്തികയിൽ ഒഴിവ്. മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനമാണ് നടത്തുന്നത്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 13ന് രാവിലെ 11 ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 0466-2220450, 9400006447.
മലമ്പുഴ ഗവ ഐ ടി ഐയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിങ് അസിസ്റ്റന്റ് (ഇഛജഅ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്രട്രക്ടറെ നിയമിക്കുന്നതിന് ഒക്ടോബർ 13 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റ് ( എൻ ടി സി) യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ നാഷ്ണൽ അപ്രന്റിഷിപ്പ് സർട്ടിഫിക്കറ്റ് ( എൻ എ സി) യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയോ ആണ് യോഗ്യത. പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അസൽ രേഖകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:0491 281518.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ്/കെ.എ.എസ്.പി. ന് കീഴിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഒക്ടോബർ 16ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായിരിക്കണം, കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അരമണിക്കൂർ മുമ്പായി എത്തണം. ഫോൺ- 0483-2766 425.
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 15 ന് രാവിലെ 9.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04985295101, 8129291768.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.