Sections

ഓവർസിയർ, ട്രേഡ്സ്മാൻ, ക്ലർക്ക്, ഗസ്റ്റ് ഇൻസ്ട്രക്ടർ, ആയുർവേദ തെറാപിസ്റ്റ്, വെറ്റിനറി സർജൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Oct 09, 2025
Reported By Admin
Recruitment opportunities for various posts including overseer, tradesman, clerk, guest instructor,

ഓവർസിയർ നിയമനം

കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ 15ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യത: ബി.ടെക്ക് സിവിൽ എഞ്ചിനീയറിങ്/മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ/രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ടെത്തണം. ഫോൺ: 0496 2565834.

ട്രേഡ്സ്മാൻ നിയമനം

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ ദിവസ വേതനത്തിൽ ട്രേഡ്സ്മാനെ (സ്മിത്തി ഫൗണ്ടറി) നിയമിക്കും. പിഎസ്സി നിർദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർ ഒക്ടോബർ 13ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങൾക്ക്: https://geckkd.ac.in.

അപ്രന്റിസ് നിയമനം

ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട് റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 203013.

അക്രഡിറ്റഡ് ഓവർസിയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 16 രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

ക്ലർക്ക് നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ ആയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS, BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ ഒക്ടോബർ 22നകം ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, കൊച്ചി 682026 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484-2537411.

താത്കാലിക നിയമനം

കളമശേരി ഗവ.ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം. യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശേരി ഐടിഐയിൽ ഹാജരാകണം.

വോക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുർവേദ തെറാപിസ്റ്റിനെ (സ്ത്രീ) നിയമിക്കുന്നു. യോഗ്യത: കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്ടോബർ ഏഴിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 16 രാവിലെ 11ന് ആശ്രാമത്തുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0474 2082261.

വെറ്റിനറി സർജൻ കരാർ നിയമനം

വെറ്റിനറി സർജൻ കരാർ നിയമനംമൃഗസംരക്ഷണ വകുപ്പിൽ നെടുങ്കണ്ടം ബ്ലോക്കിൽ മൊബൈൽ വെറ്റിടറിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. ഒക്ടോബർ 9 ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ട്കവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. ബിവിഎസ് സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റർവ്യൂവിന് എത്തിച്ചേരണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.