Sections

അക്കൗണ്ടിംഗ് ക്ലർക്ക്, ഇൻസ്ട്രക്ടർ, അധ്യാപക, ഹെൽപ്പർ, മേട്രൺ, വാർഡൻ, സ്റ്റാഫ് നഴ്സ്തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Oct 08, 2025
Reported By Admin
Recruitment opportunities for various posts including Accounting Clerk, Instructor, Teacher, Helper,

അക്കൗണ്ടിംഗ് ക്ലർക്ക്

നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ക്ലാർക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബികോം, ഡിസിഎ, സർട്ടിഫിക്കറ്റ് ഇൻ ടാലി, ടൈപ്പ് റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് ആൻഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2025 ഒക്ടോബർ ആറിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17000. ഒഴിവ് - ഒന്ന്. അവസാന തീയതി ഒക്ടോബർ 14 വൈകിട്ട് അഞ്ചുവരെ. www.nam.kerala.gov.in/careers, ഫോൺ : 0468 2995008.

ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒബിസി വിഭാഗത്തിനും സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇം?ഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക്: 0471 241 8317.

അധ്യാപക ഒഴിവ്

വാകേരി ഗവ. വൊക്കേഷണഷൽ ഹയർ സെക്കണ്ടറി സ്കൂളിൽ യുപിഎസ്ടി ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (പാർട് ടൈം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ - 9847977614.

ഹെൽപ്പർ നിയമനം

മൂവാറ്റുപുഴ അഡീഷണൽ ഐസി ഡി എസ് പ്രോജക്ടിൻറെ പരിധിയിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 11,12 വാർഡ്കളിലെയോ തൊട്ടടുത്ത വാർഡുകളിലെയോ സ്ഥിരം താമസക്കാരായ എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 വൈകീട്ട് അഞ്ചു വരെ. 04852810018 9947864784.

അഭിമുഖം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഇടപ്പള്ളി,കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ ഹോസ്റ്റൽ മേട്രൺ, ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണ് ഉള്ളത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11.30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. kshbekmdn@gmail.com, 0484-2369059.

സ്റ്റാഫ് നഴ്സ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്വൈഫറി (Midwifery) കോഴ്സ്, കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്സായും മിഡ്വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്സായും ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 36 വരെ . താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. 0484 2754000.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.