Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, പാലിയേറ്റീവ് നഴ്സ്, ഡോക്ടർ, ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 07, 2025
Reported By Admin
Recruitment opportunities for various posts including Guest Instructor, Palliative Nurse, Doctor, Ph

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മനയിൽകുളങ്ങര സർക്കാർ വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലെ ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബി-വോക്/ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷ ഡിപ്ലോമയും/ഡി.ജി.ടിയിൽ നിന്നുള്ള അഡ്വാൻസ്ഡ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലുള്ള എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 11.30 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2793714.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

മനയിൽകുളങ്ങര സർക്കാർ വനിതാ ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്ക് അപ്ലൈൻസസ് ട്രേഡ് തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബി വോക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2793714.

ഇൻസ്ട്രക്ടർ നിയമനം

മനയിൽകുളങ്ങര വനിതാ ഐ.ടി.ഐയിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട് ടെക്നീഷ്യൻ ട്രേഡിലെ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: ഡയറി ടെക്നോളജിയിൽ ബി-വോക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 11.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2793714.

പാലിയേറ്റീവ് നഴ്സ്

തുമ്പമൺ പഞ്ചായത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎൻഎം /ബിഎസ്സി നഴ്സിംഗ്, ഒന്നരമാസത്തെ ബിസിസിപിഎൻ കോഴ്സ് അല്ലെങ്കിൽ എഎൻഎം/ ജെപിഎച്ച്എൻ കോഴ്സ്, മൂന്നുമാസത്തെ ബിസിസിപിഎഎൻ /സിസിസിപിഎഎൻ കോഴ്സ്, ജനറൽ നഴ്സ്ആൻഡ് മിഡൈ്വഫ്സ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 18-40. അവസാന തീയതി ഒക്ടോബർ 14 വൈകിട്ട് നാല്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, തിരിച്ചറിയൽ രേഖ എന്നിവയുമായി തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ : 04734 266609.

ഡോക്ടർമാരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

മഞ്ചേരി ഗവ. ജനറൽ ആശുപത്രിയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ്, എംബിബിഎസ് ഡോക്ടർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഗവ. അംഗീകൃത എംബിബിഎസ് ബിരുദം. എംഡി പീഡിയാട്രിക്സ്/ഡിസിഎച്ച്, ടിസിഎംസി രജിസ്ട്രേഷൻ/ കെഎസ്എംസി രജിസ്ട്രേഷൻ ഉള്ളവർക്ക് പീഡിയാട്രിക്സ്സ്പെഷ്യലിസ്റ്റ് തസ്തികയിലേക്കും എംബിബിഎസ് ഡോക്ടർ തസ്തികയിലേക്ക് ഗവ. അംഗീകൃത എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ/ കെഎസ്എംസി രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം (ഒബിജി സ്പെഷ്യാലിറ്റിയുള്ളവർക്ക് മുൻഗണന) ഉള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഒക്ടോബർ എട്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ

എടപ്പാൾ ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി/എൻ.എസ്.സിയും മൂന്ന് വർഷത്തെ പ്രവർൃത്തിപരിചയം അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സിക്ക് മുമ്പാകെ സമർപ്പിക്കുന്ന മാതൃകയിലായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഒൻപതിന് രാവിലെ 11 ന് എടപ്പാൾ ഗവ. ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകളും (ഈഴവ/ബില്ല/തിയ്യ/എസ്സി വിഭാഗത്തിലുള്ളവർ) ആധാർ കാർഡും അവയുടെ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 7558852185 8547954104.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

കുറുവ ഗ്രാമപഞ്ചായത്തിലെ ചട്ടിപ്പറമ്പ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസമുള്ള ബി.പി.ടി/എം.പി.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 13 ന് ഉച്ചക്ക് ശേഷം മൂന്നിന് ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാവണം. ഫോൺ- 0483 2734933.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.