Sections

അക്കൗണ്ടന്റ്, ഡ്രൈവർ കം സെക്യൂരിറ്റി, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Oct 06, 2025
Reported By Admin
Recruitment opportunities for various posts including Accountant, Driver cum Security, Tutor/Demonst

അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

പാലക്കാട്: ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസുകളിൽ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി)അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം. മണ്ണാർക്കാട് ബ്ലോക്ക് പരിധിയിൽ രണ്ട്, അട്ടപ്പാടി ബ്ലോക്ക് പരിധിയിൽ രണ്ട്, പട്ടാമ്പി ബ്ലോക്ക് പരിധിയിൽ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ബി-കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി യോഗ്യത എന്നിവയും അക്കൗണ്ടിങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. 2025 സെപ്റ്റംബർ ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങൾ, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷാഫോറം www.kudumbashree.orgൽ ലഭിക്കും. അപേക്ഷകൾ ഒക്ടോബർ 10ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട്- 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0491-2505627. ഇ-മെയിൽ:kudumbashreepkd9@gmail.com.

ഡ്രൈവർ കം സെക്യൂരിറ്റി നിയമനം

ചേളന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസവേതനത്തിൽ ഡ്രൈവർ കം സെക്യൂരിറ്റി നിയമനം നടത്തും. യോഗ്യത: ഹെവി ലൈസൻസ്, പ്രവൃത്തിപരിചയം. വിമുക്തഭടന്മാർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുമായി ഒക്ടോബർ ഒമ്പതിന് രാവിലെ 10.30നകം ചേളന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2260575.

ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15 രാവിലെ 11 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.