- Trending Now:
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി, കാറ്റഗറി നമ്പർ: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം മെയ് 14, 15, 16 തീയതികളിൽ പിഎസ്സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ നടക്കും. പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ ഹാജരാകണം. പരിഷ്കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്സി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോൺ: 0495 2371971.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കുള്ള വടക്കാഞ്ചേരി, ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതമാണുള്ളത്. വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം,ഇംഗ്ലീഷ്, ഇക്ണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ് ( ജൂനിയർ) എന്നിവയിലേക്ക് ഓരോ ഒഴിവുകളും ഹൈ സ് കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ, ഡ്രോയിംഗ് എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതവും നിലവിലുണ്ട്. മാനേജർ കം റസിഡെൻഷ്യൽ ട്യൂട്ടർ (എം.സി. ആർ. ടി) തസ്തികയിലേക്ക് ബിരുദവും ബി. എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകർ അധ്യാപക നിയമനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം, സംവരണ വിഭാഗം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ സഹിതം മെയ് 20 ന് മുമ്പായി അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04884-232185 (മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര), 04884 - 235356 (മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത : സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ പോലുള്ള വിഷയങ്ങളിൽ പിജി. 35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 മെയ് 15 വൈകിട്ട് 5 മണിയ്ക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.shsrc.kerala.gov.in. ഫോൺ : 0471-2323223.
കുട്ടനെല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിയോളജി, മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, മലയാളം വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്കും നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റയും അസ്സൽ രേഖകളും ഗസ്റ്റ് ലക്ച്ചർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും സഹിതം മെയ് 23 ന് രാവിലെ 10.30 ന് കോളേജിൽ എത്തിച്ചേരണം. ഫോൺ: 0487 2353022.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീ സ്കൂളുകളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇരു തസ്തികകളിലും മൂന്ന് ഒഴിവുകളാണുള്ളത്. ടി.ടി.സി/പ്രീ-പ്രൈമറി ടി.ടി.സി, എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് ടീച്ചർ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികളിൽ പ്രസ്തുത യോഗ്യതകൾ ഇല്ലാത്ത പക്ഷം എസ്.എസ്.എൽ.സി ഉള്ളവരേയും പരിഗണിക്കും. പീ സ്കൂൾ കുട്ടികളെ പരിചരിച്ചു പരിചയം ഉള്ള പ്രദേശവാസികളായ വനിതകളെയാണ് ആയ ആയി നിയമിക്കുന്നത്. താത്പര്യമുള്ളവർ മെയ് 13ന് രാവിലെ 10.30ന് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അതത് പ്രദേശവാസികൾക്കും പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മുൻഗണനയുണ്ട്. ഫോൺ: 04931220315.
പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിൽ ഒഴിവുള്ള അതിഥി അധ്യാപക തസ്തികകളിലേക്ക് കൂടികാഴ്ച മെയ് 14, 15 തീയതികളിൽ നടക്കും. കോഴിക്കോട് മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം. ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് മെയ് 14ന് രാവിലെ 10നും ഹിന്ദി അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് 15ന് രാവിലെ 10നും കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവിലേക്ക് ഉച്ചയ്ക്ക് 1.30നും കൂടികാഴ്ച നടക്കും. ഫോൺ: 04933 227370, 8606603153.
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡിഷണൽ ബാച്ചുകളിലേക്ക് 2025-26 അധ്യയന വർഷം ഒഴിവു വരുന്ന എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, കൊമേഴ്സ്, പൊളിറ്റിക്കൽ സ്വയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ബോട്ടണി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മലയാളം, അറബി, ഉർദു തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 13ന് രാവിലെ ഒമ്പതിന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492, 9447429969.
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ റിസർച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മെയ് 15നകം അപേക്ഷിക്കണം. shsrc.kerala.gov.in.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിൽ ഒരു വർഷത്തെ പരിശീലനത്തിനായി കൊമേഴ്സ്യൽ അപ്രന്റീസിനെ നിയമിക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ മെയ് 20 ന് രാവിലെ 11 മണിക്ക് നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ ത ത്തുല്യ യോഗ്യത) ഉള്ള 19 നും 26 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.kspcb.kerala.gov.in ൽ ലഭിക്കും. ഫോൺ:0491 3522360.
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ ഉള്ള മലമ്പുഴ ആശ്രമം സ്കൂളിലേക്ക് ആയ, സെക്യൂരിറ്റി, ഫുൾടൈം സ്വീപ്പർ, ഇലക്ട്രിഷ്യൻ കം പ്ലംബർ, ഗാർഡനർ കം സ്കാവഞ്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 19 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 281589.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട മുണ്ടൂർ ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റൽ ( പെൺ), കോങ്ങാട് ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റൽ ( ആൺ) എന്നിവിടങ്ങളിലേക്ക് യുപി, ഹൈസ്കൂൾ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം മെയ് 20 നു മുൻപ് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 8547630126.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.