- Trending Now:
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കും. യോഗ്യത: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ ഡിഎം/ഡിഎൻബി അല്ലെങ്കിൽ തത്തുല്യം, മെഡിസിൻ/പീഡിയാട്രിക്സ്/റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ എംഡി/ഡിഎൻബിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങൾക്ക് www.govtmedicalcollegekozhikode.ac.in.
ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ അഞ്ച് ലാബ് ടെക്നീഷ്യൻ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎൽടി (ഡിഎംഇ അംഗീകാരമുള്ളത്). മാസം 5000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിനെത്തണം.
ഗുജറാത്ത് വഡോദരയിലെ ചെക്ക്മേറ്റ് സർവിസസ് എന്ന സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 9909030159, 9327982654 നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് /ഹെഡ്മാസ്റ്റർ (ഒന്ന്), എച്ച്.എസ്.ടി. (മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി, ഹിന്ദി), യു.പി.എസ്.ടി (3 ഒഴിവ്), ഐ.ടി. ഇൻസ്ട്രക്ടർ (ഒന്ന്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ മെയ് 12 നകം സെക്രട്ടറി, എ.സി.എഫ്.എസ്, അഗളി (പി.ഒ), പാലക്കാട്-678581 എന്ന വിലാസത്തിൽ ലഭിക്കണം. അയലൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുളള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. മെയ് 15ന് (കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ) മെയ് 16ന് (കൊമേഴ്സ്, മാത്തമാറ്റിക്സ് ), മെയ് 17ന് (ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം) എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ടു ശരി പകർപ്പുകളും സഹിതം ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005029.
തൃത്താല സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 'ജീവനി കോളേജ് മെൻറ്റൽ അവെയർനെസ്സ് പ്രോഗ്രാം' പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യതയും താൽപ്പര്യവും ഉള്ളവർ മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.
പാലക്കാട് ഇൻഷുറൻസ് തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഗ്രാമീണ പോസ്റ്റൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകർ പത്താംക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ, മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർഡി എജന്റ്, വിമുക്തഭടന്മാർ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും. താൽപര്യമുള്ളവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻകാർഡ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ അസ്സലും കോപ്പിയും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുകളിൽ സ്ഥിതി ചെയ്യുന്ന സീനിയർ സുപ്രണ്ട് ഓഫീസിൽ മെയ് 20 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐടിഡിപി ഓഫീസിന് പരിധിയിലെ എംആർഎസ്/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2025- 26 അധ്യയന വർഷത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കുക്ക്, വാച്ച്മാൻ, ആയ, എഫ്.ടി.എസ് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ഐടിഡിപി ഓഫീസിൽ മെയ് 9ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04931 220315.
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 9ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഇൻഡസ്ട്രിയൽ റിലേഷൻ (എം.ബി.എ), കസ്റ്റമർ സർവീസ് സൂപ്പർവൈസർ (ഏവിയേഷനിൽ 5വർഷത്തെ പ്രവർത്തിപരിചയം, ബിരുദം), ടേൺ എറൗണ്ട് കോർഡിനേറ്റർ (ബിരുദം), ലോഡ് കൺട്രോൾ ഏജന്റ് ( ഫിസിക്സ്/ മാത്തമാറ്റിക്സ് ബിരുദം ) , ലോഡ് കൺട്രോൾ സീനിയർ ഏജന്റ് (യോഗ്യത -ഫിസിക്സ് /മാത്തമാറ്റിക്സ് ബിരുദം) , സെയിൽസ് മാനേജർ, ഏജൻസി ഡെവലെപ്മെന്റ് മാനേജർ (3വർഷത്തെ പ്രവൃത്തി പരിചയം), ഏജൻസി ലീഡർ (പ്ലസ് ടു) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2992609, 8921916220 തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ എൻ.എസ്.സി ഡെപോസിറ്റ് കെട്ടി വെക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567339292, 9744050392 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.