Sections

മേട്രൺ കം റസിഡന്റ് ട്യൂട്ടർ, സൈക്കോളജിസ്റ്റ്, അങ്കണവാടി ഹെൽപ്പർ, വർക്കർ, ഡ്രൈവർ, അതിഥി അധ്യാപക, പ്രോജക്ട് മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, May 06, 2025
Reported By Admin
Recruitment opportunities for various posts including Matron cum Resident Tutor, Psychologist, Angan

മേട്രൺ കം റസിഡന്റ് ട്യൂട്ടർ

വൈത്തിരി ഗവൺമെന്റ് പ്രീമെട്രിക്ക് ഹോസ്റ്റലിൽ 2025-26 അധ്യായന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിഗ്രി/ ബിഎഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന.
താൽപ്പര്യമുള്ളവർ അപേക്ഷകൾ മെയ് 20 നകം കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 04936 208099.

സൈക്കോളജിസ്റ്റ് നിയമനം

2025-26 സാമ്പത്തിക വർഷത്തിൽ നിലമ്പൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ നിയമനാധികാരിയായി ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് നിലമ്പൂർ, മാർത്തോമ കോളേജ് ചുങ്കത്തറ, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ, എം.ഇ.എസ് കോളേജ് മമ്പാട്, അംബേദ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വണ്ടൂർ, കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കരുവാരകുണ്ട് എന്നിവിടങ്ങളിലേക്ക് മൂന്ന് കോളേജ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. മെയ് 15ന് രാവിലെ 10.30ന് നിലമ്പൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഭിമുഖം നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 04931260332, 9745148344.

സൈക്കോളജിസ്റ്റ് നിയമനം

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ 2025-26 വർഷത്തേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെയുള്ള സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04933227370, 9446597008.

അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം

എളയാവൂർ സൗത്ത് (സെന്റർ നമ്പർ 38), കീഴ്ത്തള്ളി (സെന്റർ നമ്പർ 34), വാണീവിലാസം (സെന്റർ നമ്പർ 45) അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് 18 നും 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസായവർക്ക് ഹെൽപ്പർ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെന്റർ നമ്പർ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവർ യഥാക്രമം എളയാവൂർ സോണൽ ഡിവിഷൻ 29, 22, 23 ലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാഫോറം നടാൽ പഴയബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, ഉറുദു, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 10 വൈകീട്ട് നാലിനകം നേരിട്ടോ തപാൽ വഴിയോ കോളേജിൽ ലഭിക്കണം. ഫോൺ: 04902346027.

ഡ്രൈവർ നിയമനം

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ (വീഡിയോ പ്രൊഡക്ഷൻ ലോജിസ്റ്റിക്സ് സപ്പോർട്ട്) തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു. ഹെവി ലൈസൻസുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും സ്ഥാപനങ്ങളിലോ / ഏജൻസികളിലോ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വീഡിയോ പ്രൊഡക്ഷൻ ക്രൂവുമായി ചേർന്ന് 5 വർഷം പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 നും 35നും ഇടയിൽ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20നകം തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണ്.

അതിഥി അധ്യാപക ഒഴിവ്

ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ്, വൈപ്പിൻ 2025 -26 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒരോ ഒഴിവുണ്ട് . യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 13ന് രാവിലെ പത്തിന് സ്റ്റാറ്റിസ്റ്റിക് അധ്യാപകരുടെ അഭിമുഖം നടക്കും. മെയ്14ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് വിഭാഗവും, രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും അഭിമുഖം നടക്കും. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ vypinge@gmail.com കോളേജ് മെയിലിലേക്ക് ബയോഡാറ്റ, അനുബന്ധ രേഖകൾ നിർബന്ധമായും അയക്കണം.

സുരക്ഷ പ്രോജക്റ്റിൽ മാനേജർ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ഹൈബ്രിഡ് ഐ ഡി യു സുരക്ഷ പ്രോജക്റ്റിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/ പബ്ലിക്ക് ഹെൽത്ത്/ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യൽ സയൻസിലുള്ള ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ മേയ് 12 ന് മുമ്പായി alappuzhaidu@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക. വേതനം: 21000+1400. ആലപ്പുഴ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. ഫോൺ: 7293988923, 8547139726.

അഭിമുഖം മെയ് ഒമ്പതിന്

കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് ഒമ്പതിന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ അന്നേദിവസം രാവിലെ 10ന് ആധാർ കാർഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോൺ: 8281359930, 8304852968, 9349082258.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.