Sections

സ്കിൽ സെന്റർ അസിസ്റ്റന്റ്, ഡെയറി പ്രൊമോട്ടർ, വുമൺ കാറ്റിൽ കെയർവർക്കർ, നഴ്സ്, ജൂനിയർ ഇൻസ്ട്രക്ടർ, പ്രോജക്ട് അസിസ്റ്റന്റ്, കെയർടേക്കർ, ലൈഫ് ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, May 05, 2025
Reported By Admin
Recruitment opportunities for various posts such as Skill Center Assistant, Dairy Promoter, Woman Ca

സ്കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്

എസ്.എസ്.കെ ആലപ്പുഴ ജില്ല പ്രൊജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിൽ വരുന്ന സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലെ സ്കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവിലേക്ക് മേയ് 12 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് എസ്.എസ്.കെ ആലപ്പുഴയുടെ ssaalappuzha.blogspot.com ബ്ലോഗ് സന്ദർശിക്കുക. ഫോൺ: 0477-2239655.

ഡെയറി പ്രൊമോട്ടർമാരുടെ നിയമനം

ക്ഷീര വികസന വകുപ്പിന്റെ 2025-26 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഡെയറി പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരാകണം. യോഗ്യത: എസ്എസ്എൽസി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസമാണ് നിയമനം. പ്രതിമാസം 8,000 രൂപ ഇൻസന്റീവ് ലഭിക്കും. പ്രായപരിധി 18- 45. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 14ന് വൈകീട്ട് മൂന്ന് മണി. ഫോൺ: 0495 2371254.

വുമൺ കാറ്റിൽ കെയർവർക്കർ നിയമനം

ക്ഷീര വികസന വകുപ്പിന്റെ 2025-26 വർഷത്തെ മിൽക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വുമൺ കാറ്റിൽ കെയർവർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരാകണം. യോഗ്യത: എസ്എസ്എൽസി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസമാണ് നിയമനം. പ്രതിമാസം 8,000 രൂപ ഇൻസന്റീവ് ലഭിക്കും. പ്രായപരിധി 18-45. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 14ന് വൈകീട്ട് മൂന്ന് മണി. ഫോൺ: 0495 2371254.

നഴ്സ് നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ ഐസിഎംആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: സെക്കന്റ് ക്ലാസ്സ് ജിഎൻഎം. ബിഎസ് സി നഴ്സിംഗ് അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് റിസർച്ച് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 30 വയസ്സ്. ഉദ്യോഗാർത്ഥികൾ മെയ്യ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.shsrc.kerala.gov.in.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

കളമശ്ശേരി ഗവണ്മെന്റ് ഐ.ടി.ഐ യിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് തസ്തികയിൽ ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (സ്പെഷ്യലിസഷൻ ഇൻ ഓട്ടോമൊബൈൽ) ഡിഗ്രിയും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മേൽ വിഷയങ്ങളിൽ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ നാഷണൽ ക്രാഫ്റ്റ്സ് ഇൻസ്ട്രക്ടർ സർട്ടിഫിക്കട്ടറ്റോടു കൂടിയ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എൻ ടി സി /എൻ എ സിയും, മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗർഥികൾ മെയ്യ് എട്ട് രാവിലെ 11ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ സി എഫ് സി ഫണ്ട് വിനിയോഗിച്ചുള്ള വിവിധ നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകൾ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ തയാറാക്കുന്നതിനും മറ്റു മേഖലകളിലെ പ്രവർത്തനങ്ങൾക്കുമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ,സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലി ക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ, സംസ്ഥാന സർക്കാർ അംഗീകൃത ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 1 ന് 18 നും 30 നും മധ്യേ ആയിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ടായിരിക്കും. യോഗ്യതയുള്ളവർ അപേക്ഷയും ബയോഡേറ്റയും മെയ്യ് 15 വൈകിട്ട് 4 ന് ഉള്ളിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.

കെയർടേക്കർ ഒഴിവ്

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നു. താൽപര്യമുള്ള വിമുക്തഭടന്മാർ മേയ് ഏഴിന് മുമ്പ് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0477-2245673. ഇമെയിൽ: zswoalp@gmail.com.

ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നു

ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ താൽക്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 20നും 45നുമിടയിൽ പ്രായവും നീന്തൽ പ്രാവീണ്യവുമുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. ഇവർ ഗോവയിലെ എൻ.ഐ.ഡബ്ല്യൂ.എസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സ്) നിന്നുമുള്ള കടൽ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. കൂടുതൽ വിവരങ്ങൾക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0477 2297707, 9447967155.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.