Sections

കാറ്റിൽ കെയർ വർക്കർ, സൈക്യാട്രിക് സോഷ്യൽ വർക്കർ, പൊജക്ട് ഓഫീസർ, ഫാർമസിസ്റ്റ് ഹോമിയോ, ജി.എൻ.എം. നേഴ്സ്, മൾട്ടിപർപ്പസ് വർക്കർ, അധ്യാപക, ഗസ്റ്റ് ലക്ചറർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, May 03, 2025
Reported By Admin
Recruitment opportunities for various posts including Cattle Care Worker, Psychiatric Social Worker,

വുമൺ കാറ്റിൽ കെയർ വർക്കർമാരുടെ ഒഴിവ്

ക്ഷീരവികസന വകുപ്പ് പദ്ധതി 2025-26 മിൽക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കുന്നതിനായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ മേയ് 14ന് വൈകുന്നേരം മൂന്നു മണിക്ക് മുൻപ് അതാത് ക്ഷീരവികസന യൂണിറ്റുകളിൽ നൽകണം. മിനിമം വിദ്യാഭാസയോഗ്യത എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. യോഗ്യരായ അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽ കടവിലുള്ളക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വെച്ച് മേയ് 20-ന് 10.30ന് നടത്തും. വിശദവിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.

താല്ക്കാലിക നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് (ഡി എം എച്ച് പി) ഒരു സൈക്യാട്രിക് സോഷ്യൽ വർക്കർ, പൊജക്ട് ഓഫീസർ എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സഹിതം ജില്ലാ ആശുപത്രിയുടെ ഓഫീസിൽ മെയ് 13 ന് രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2533327.

നാഷണൽ ആയുഷ് മിഷനിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ഫാർമസിസ്റ്റ് ഹോമിയോ, ജി.എൻ.എം. നേഴ്സ്, മൾട്ടിപർപ്പസ് വർക്കർ - കാരുണ്യ പ്രോജക്ട് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 40 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് https://nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0487 2939190 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

അതിഥി അധ്യാപക നിയമനം

പെരിന്തൽമണ്ണ പി.ടി.എം ഗവ.കോളേജിലെ കെമിസ്ട്രി (നാല് ഒഴിവ്), ഫിസിസക്സ് (ഒന്ന്), കമ്പ്യൂട്ടർ സയൻസ് (ഒന്ന്), ഹിന്ദി (ഒന്ന്) എന്നീ വിഭാഗങ്ങളിലേക്ക് 2025-26 അദ്ധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാർത്ഥികൾ മെയ് ഒമ്പതിനു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ നൽകണം. ഫോൺ: 04933 227370, 8606603153.

അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് മേയ് 7 ന് രാവിലെ 9.30 നും മലയാളം വിഭാഗത്തിലേക്ക് 11 മണിക്കും സ്റ്റാറ്റിസ്റ്റിക്സിലേക്ക് 8 ന് രാവിലെ 9.30 നും ഹിന്ദി വിഭാഗത്തിലേക്ക് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. 9 ന് രാവിലെ 10 മണിക്ക് കോമേഴ്സ് വിഭാഗത്തിലേക്കും 13 ന് രാവിലെ 10 മണിക്ക് ഫിസിക്സിലേക്കും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.