- Trending Now:
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
സംസ്ഥാന ആസൂത്രണ ബോർഡ് ആസ്ഥാന കാര്യാലയത്തിലേക്ക് ജിഎൈസ് പ്ലാനിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജോഗ്രഫിയിലെ ബിരുദാനന്തര ബിരുദം / ജിഐഎസ് / റിമോട്ട് സെൻസിംഗ് ബിരുദവും ജിഐഎസ് ആപ്ലിക്കേഷനുകളിലുള്ള അറിവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 30,000 രൂപ നിരക്കിൽ 4 മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടം ആസ്ഥാന കാര്യാലയത്തിൽ മെയ് 6 ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണം.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി/ മൂന്ന് വർഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 39 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം മെയ് 5 ന് മുൻപ് ktu.cvcamp@gecbh.ac.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : http://www.gecbh.ac.in, 0471 - 2300484.
നാഷണൽ ആയുഷ് മിഷൻ കേരളയിൽ ഓവർസിയർ തസ്തികയിലെ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശ്ശൂർ, കണ്ണൂർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 5നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in ഫോൺ: 0471 2474550.
തൃശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 36 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബിടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിർവ്വഹണം എന്നീ മേഖലകളിൽ എട്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു എം കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മെന്റ്റ് യൂണിറ്റിൽ മെയ് ഒൻപതിന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 8281112214.
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് തളിപ്പറമ്പ്, കൂത്തുപറമ്പ് തലശ്ശേരി എന്നീ ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറുടെ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ മുഖേന താൽക്കാലികമായി 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ മെയ് രണ്ടിന് രാവിലെ 12 മണിക്ക് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. ഫോൺ:0497 2700267.
പെരിങ്ങോം ഗവ:ആയുർവേദ ഡിസ്പെൻസറി, പാടിയോട്ടുചാൽ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിലേക്ക് എൻ.എ.എം മുഖേന കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്റ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 3.30 മണിക്ക് പാടിയോട്ടുചാൽ ഗവ:ആയുർവേദ ഡിസ്പെൻസറിയിൽ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ യോഗയിൽ പി.ജി ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നോ ഗവ: ഡിപ്പാർട്മെന്റിൽ നിന്നോ യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ,് എസ് ആർ സി യുടെ ഡിപ്ലോമ ഇൻ ടീച്ചർ ട്രെയിനിങ്. കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ്, ബി എ എം എസ്, എം എസ് സി യോഗ എന്നിവയും പരിഗണിക്കും. പ്രായപരിധി 50 വയസ്സിനു താഴെ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. ഫോൺ: 04985293617, ഇ മെയിൽ: gadpadiyotuchal@gmail.com.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.