- Trending Now:
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്/മെസ്സ് ഗേൾ, ഗാർഡനർ കം സ്കാവഞ്ചർ, ആയ, സെക്യൂരിറ്റി, ഡ്രൈവർ എന്നീ തസ്തികകളിലേക് താത്കാലിക നിയമനം നടത്തുന്നു. മേയ് 20ന് രാവിലെ 10ന് ഏറ്റുമാനൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വെച്ച് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി എത്തണം. അപേക്ഷകർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയുന്നതിന് സന്നദ്ധരാവണം. പട്ടികജാതി/പട്ടികവർഗത്തിൽപ്പട്ടവർക്ക് മുൻഗണന. സെക്യൂരിറ്റി തസ്തികയിലേക്ക് പുരുഷന്മാർക്കാണ് അവസരം.
തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഇ-ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com ഇ-മെയിൽ മുഖേനയോ നേരിട്ടോ മെയ് 20 വൈകിട്ട് 5വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471 2320771, www.kexcon.in.
ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീരജാലകം പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച 14 ന്. താത്കാലികമായി ദിവസവേതന അടിസ്ഥാനലാണ് നിയമനം. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം പാലക്കാട് ജില്ലാ നോഡൽ ഓഫിസറുടെ കാര്യാലയത്തിൽ എത്തണമെന്ന് ജില്ലാ നോഡൽ ഓഫിസർ അറിയിച്ചു. ഫോൺ : 0491-250515.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ വെങ്ങാനൂരിലെ പെൺകുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മെയ് 27ന് രാവിലെ 11 മണിക്ക് അതിയന്നൂർ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547630012.
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ടെക്നോളജി ആന്റ് സോഫ്റ്റ് വെയർ അപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 26നകം പേര് രജിസ്റ്റർ ചെയ്യണം.
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് നേരിട്ടോ ഇ മെയിൽ വഴിയോ അപേക്ഷിക്കാം. മെയ് 13 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകി, മെയ് 15 ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: kmmgwckannur@gmail.com ഫോൺ: 0497 2746175.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലക്ക് അനുവദിച്ചതും അമ്പലപ്പുഴ, മാവേലിക്കര, പട്ടണക്കാട് എന്നീ ബ്ലോക്കുകളിൽ ആരംഭിക്കുന്നതുമായ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്കും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി. ജി. വെറ്റ് തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു. മേയ് എട്ടിന് രാവിലെ 10.30 മുതൽ 11 മണിവരെയാണ് ഇന്റർവ്യൂ. വെറ്ററിനറി സർജൻ യോഗ്യത: വെറ്ററിനറി സയൻസിലെ ബിരുദം കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ്. പി. ജി. വെറ്റ് യോഗ്യത: വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം (സർജറി), കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ്. ഫോൺ: 0477-2252431.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക്ക് വർഷത്തേക്ക് ഒഴിവുള്ള താൽക്കാലിക തസ്തികകളിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ വിഭാഗത്തിന് മേയ് 15 നും, ഇലക്ട്രോണിക്സ്സ് വിഭാഗത്തിന് മേയ് 21 നും, ഇലക്ട്രിക്കൽ വിഭാഗത്തിന് മേയ് 22 നും മെക്കാനിക്കൽ വിഭാഗത്തിന് മേയ് 23 നും രാവിലെ 10 മണിക്ക് ലക്ചറർ തസ്തികളിലേക്കും, ഉച്ചയ്ക്ക് ശേഷം ഡെമോൺസ്ട്രേറ്റർ, ട്രയ്ഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികളിലേക്കും അഭിമുഖം നടത്തുന്നതായിരിക്കും. യോഗ്യത ലക്ചറർ തസ്തികളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് ഫസ്റ്റ് ക്ലാസ്സ്, ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ/ബിഎസ് സി ഫസ്റ്റ് ക്ലാസ്സ്, ട്രയ്ഡ്സ്മാൻ ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പ്രോഗ്രാമർ ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പിജിഡിസിഎ ഫസ്റ്റ് ക്ലാസ് . യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഈ ദിവസങ്ങളിൽ പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ:9447488348.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.