- Trending Now:
കോട്ടയം: പാമ്പാടി പി.ടി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് എ സി മെക്കാനിക്കിനെ നിയമിക്കും. പ്രായപരിധി: 18-36. യോഗ്യത: എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക്കൽ ടെക്നോളജിയിൽ സർക്കാർ അംഗീകൃത ഐടിഐ/എൻസിവിടി സർട്ടിഫിക്കറ്റ്, രണ്ട് മാസത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 31ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ദിവസവേതനത്തിൽ 179 ദിവസത്തേക്ക് വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സിൽ താഴെ. മെയ് 30ന് രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2359645.
കോട്ടയം: ജില്ലയിൽ ഒഴിവുള്ള കടുത്തുരുത്തി, കോഴാ, വാഴൂർ, പള്ളം, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ രാത്രികാല അടിയന്തര ചികിത്സ സേവനം നൽകുന്നതിനായി ഡോക്ടർമാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും എന്നിവ സഹിതം മേയ് 31 ന് 2.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽനടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 89 ദിവസത്തേക്കാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 0481- 2563726.
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി വിഭാഗം ഇംഗ്ലീഷ്, സംസ്കൃതം (പാർട്ട് ടൈം), ഉറുദു (പാർട്ട് ടൈം), എച്ച് എസ് വിഭാഗം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഫുൾ ടൈം മീനിയൽ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി മെയ് 30 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 0495 2883117.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴിൽ ഒരു വർഷത്തേക്ക് ഫാർമസിസ്റ്റിനെ താത്കാലികമായി നിയമിക്കും. പ്രതിദിനം 825 രൂപ വേതനം. യോഗ്യത: ഡി ഫാം. പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.
കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പാർട്ട് ടൈം ഹിന്ദി ടീച്ചർ, ക്രാഫ്റ്റ് ടീച്ചർ, പാർട്ട് ടൈം ഇൻസ്ട്രുമെന്റൽ മ്യൂസിക് ടീച്ചർ, എഫ്ടിഎം കുക്ക്, മെയിൻ മേട്രൺ, ഫീമെയിൽ മേട്രൺ, എഫ്ടിഎം വാച്ച്മാൻ, ബ്രെയിലിസ്റ്റ്, ആയ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട മേഖലകളിലെ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിൽ മെയ് 30 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9745126448.
കുണ്ടറ ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. തസ്തികകളും യോഗ്യതയും: ലക്ചറർ ഇൻ കൊമേഴ്സ്- 55 ശതമാനം മാർക്കോടെയുള്ള എംകോം, നെറ്റ് ഉള്ളവർക്ക് മുൻഗണന, ലക്ചറർ ഇൻ ഇംഗ്ലീഷ് - 55 ശതമാനം മാർക്കോടെയുള്ള എം.എ ഇംഗ്ലീഷ്, നെറ്റ് ഉള്ളവർക്ക് മുൻഗണന, കമ്പ്യൂട്ടർ പ്രോഗ്രാമർ - പി.ജി.ഡി.സി.എ (ഫസ്റ്റ് ക്ലാസ്) അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഫസ്റ്റ് ക്ലാസ്). യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപുകളുമായി മെയ് 30 രാവിലെ 10.30 ന് കോളജിൽ എത്തണം. ഫോൺ: 0474 2580866, 8547005066.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കല്ലാർ (തേർഡ് ക്യാമ്പ്) ഗവ.ആയുർവേദ ആശുപത്രിയിലെ ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേനെ ദിവസവേതന അടിസ്ഥാനത്തിൽ പ്രതിദിനം 450/- രൂപാ നിരക്കിൽ പഞ്ചകർമ്മ അസിസ്റ്റന്റിനെ ( സ്ത്രീ) നിയമിക്കുന്നു. ഇന്റർവ്യൂ സമയം ജൂൺ 3 ന് രാവിലെ 10.30. താല്പര്യമുള്ളവർ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയുമായി അന്നേ ദിവസം രാവിലെ 10 ന് ഈ സ്ഥാപനത്തിൽ നേരിൽ ഹാജരാകണം. അപേക്ഷകർ ഈ പഞ്ചായത്തിലോ അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തു കളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04868-222185 നമ്പരിൽ ബന്ധപെടുക. നിയമനം പരാമാവധി 89 ദിവസത്തെക്കായി രിക്കും (മൂന്ന് മാസം) യോഗ്യത : ഒരു വർഷ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തീകരിച്ചിരിക്കണം സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന പ്രായപരിധി- 40 വയസ്സ്. ഫോൺ :04868222185.
കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കന്ററി സ്കൂൾ എച്ച് എസ് എസ് വിഭാഗത്തിൽ ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പെളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 30 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447111547, 0497 2731135.
വളപട്ടണം ഗവ.ഹയർ സെക്കന്ററി സ്കൂൾ എച്ച് എസ് എസ് വിഭാഗത്തിൽ സീനിയർ ഇക്കണോമിക്സ്, കൊമേഴ്സ്, ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 30 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: principalghssvlpm@gmail.com.
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഝാർഖണ്ഡ് സംസ്ഥാനത്തെ സെന്റ് മൈക്കിൾസ് സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകർ, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്സ്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് അധ്യാപകർ, ഓഫീസ് ക്ലാർക്ക്, അക്കാഡമി കോ-ഓർഡിനേറ്റർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സീനിയർ അക്കൗണ്ടന്റ്, ഹോസ്റ്റൽ അസിസ്റ്റന്റ്, ബില്ലിങ്ങ് ആന്റ് ഓഫീസ് സ്റ്റാഫ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, റിസപ്ഷനിസ്റ്റ്, സ്റ്റോർ കീപ്പർ, സെയിൽസ് അസ്സോസിയേറ്റ്സ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 30 ന് രാവിലെ പത്തിന് നടക്കും. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോൺ: 0497 - 2707610, 6282942066.
നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് ടി സോഷ്യൽ സയൻസ്, പാർട്ട് ടൈം മലയാളം തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ മെയ് 30 ന് രാവിലെ 10.30 നും മലയാളം അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 നും വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006493, 04602251091 .
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2025 - 26 അധ്യയന വർഷത്തിൽ ബോട്ടണി വകുപ്പിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ മെയ് 30, ഉച്ചയ്ക്ക് 1. 30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് എക്സ് വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവർ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിമുക്തഭടൻമാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റയിൽവേ സ്റ്റേഷൻ റോഡ്, പുതുക്കാട് എന്ന വിലാസത്തിൽ തപാലിലോ chcpudukad@gmail.com എന്ന ഇ-മെയിൽ മുഖേനയോ ജൂൺ ആറ് വൈകീട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷിക്കാം. ഫോൺ: 04802751232.
കണ്ണൂർ കോർപറേഷൻ, കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, കടമ്പൂർ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാട്ടർ അതോറിറ്റിയിലുമുള്ള അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെയായി അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന് അവസരം ലഭിക്കാത്ത ഡ്രാഫ്സ്മാൻ സിവിൽ ഐ.ടി.ഐ ട്രേഡ് പാസായ ഉദ്യോഗാർഥികൾ അപേക്ഷിക്കാം. അപേക്ഷകൾ മെയ് 31 നകം കണ്ണൂർ പഴയ മുനിസിപ്പൽ ബസ് സ്റ്റാന്റിന് പുറകിൽ കെ.എം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ആർ.ഐ സെന്ററിൽ നേരിട്ട് എത്തിക്കണം. പ്രായപരിധി ബാധകമല്ല. ഫോൺ: 0497-2704588.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.