- Trending Now:
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വിവിധ കൈത്തറി ക്ലസ്റ്ററുകളിലേക്ക് ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെക്സ്റ്റൈൽ ഡിസൈനർ തസ്തികകളിലേക്ക് 3 വർഷത്തം കരാർ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ ജൂൺ 20 ന് മുൻപായി ലഭിക്കണം. ഫോൺ : 0471-2303427/2302892 വെബ്സൈറ്റ്: www.handloom.kerala.gov.in
അർത്തുങ്കൽ ഗവ.റീജിയിണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വാർഡൻ കം ട്യൂട്ടർ (ആൺ), കെയർ ടേക്കർ (ആൺ), ഇംഗ്ലീഷ് ടീച്ചർ തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തും. വാർഡൻ കം ട്യൂട്ടർ തസ്തകയിലേയ്ക്ക് ബിപിഎഡ് ബിരുദവും, കെയർ ടേക്കർ തസ്തികയിലേയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബിഎഡും , ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേയ്ക്ക് ഇംഗ്ലീഷിലുള്ള ബിരുദവും ബിഎഡും മാണ് യോഗ്യത. കെ-ടെറ്റ് യോഗ്യത നേടിയവർക്ക് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം മേയ് 29 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0477- 2251103.
ആലപ്പുഴ ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് കൗൺസിലിംഗ് നൽകുന്നതിന് ഓ.സി.ബി കൗൺസലർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് ഹാളിൽ നടക്കും. നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രായം 25 വയസ്സിന് മുകളിലായിരിക്കണം. യോഗ്യത എം.എസ്.ഡബ്ല്യൂ (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്) ഉള്ളവർക്ക് മുൻഗണന, ഇവരുടെ അഭാവത്തിൽ എം എ, എം എസ്സി സൈക്കോളജിയും ബന്ധപ്പെട്ട രംഗത്ത് പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ള വരെ പരിഗണിക്കും. ഈ രണ്ട് വിഭാഗങ്ങളിലും യോഗ്യതയുള്ളവരില്ലെങ്കിൽ ഡിഗ്രിയും പട്ടികവർഗ, മലയോര മേഖലകളിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0477 2253870.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
തലശ്ശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/നമ്പർ ലഭിച്ചവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 29ന് അഭിമുഖത്തിനെത്തണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.