- Trending Now:
ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിച്ച മൊബൈൽ സർജറി യൂണിറ്റിലേക്ക് യു. ജി. വെറ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമനം നടത്തുന്നു. മേയ് 24 രാവിലെ 10.30 മുതൽ 11 വരെജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യത. ഫോൺ: 0477-2252431.
ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025 - 26 അധ്യയന വർഷത്തിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26 മുതൽ 28 വരെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം സംഘടിപ്പിക്കും. അസി. പ്രൊഫസർ (കൊമേഴ്സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എംകോം യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. അഭിമുഖം മെയ് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. അസി. പ്രൊഫസർ(മാനേജ്മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എംകോം യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. മേയ് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. മലയാളം, ഹിന്ദി തസ്തികയിൽ അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യതയുമുണ്ടായിരിക്കണം. അഭിമുഖം മേയ് 26 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണി വരെ. അസി. പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം. എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എംസിഎ ,യുജിസി നെറ്റ് അഥവാ പി എച്ച് ഡി യോഗ്യതയും അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം ടെക് കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരായിരിക്കണം. മേയ് 27 ന് രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് അഭിമുഖം. ഇലക്ടോണിക്സ് സയൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എം. എസ് സി ഇലക്ട്രോണിക്സ് അല്ലെങ്കിൽ എം. സി. എ , യുജിസി നെറ്റ് അഥവാ പി എച്ച്ഡി യോഗ്യതയും അല്ലെങ്കിൽ എം. ടെക് ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. മേയ് 28 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖം നടത്തും.ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള ബി.എസ് സി ഇലക്ട്രോണിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . മേയ് 28 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖം നടത്തും. മാത്തമാറ്റിക്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. അഭിമുഖം മേയ് 28ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ .അസി. പ്രൊഫസർ ഇംഗ്ലീഷ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോട്ടുകൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. മേയ് 28 ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ അഭിമുഖം നടത്തും. ഫോൺ : +91 479 2304494.മെയിൽ : casmvk@gmail.com.
പൂക്കോട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയിലേക്ക് മെയ് 28ന് കൂടികാഴ്ച നടത്തും. എച്ച്എസ്എസ്ടി എകണോമിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ഉർദു, അറബി (ജൂനിയർ) ഒഴിവിലേക്ക് രാവിലെ 10നും ഹിസ്റ്ററി, മാത്ത്സ്, കൊമേഴ്സ് (ജൂനിയർ) ഒഴിവിലേക്ക് ഉച്ചയ്ക്ക് 12നും ഇംഗ്ലീഷ്, പൊളിറ്റിക്സ്, സോഷ്യോളജി (സീനിയർ) തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടികാഴ്ച. പങ്കെടുക്കുന്നവർ മെയ് 28ന് രാവിലെ 10ന് സ്കൂളിലെത്തണം.
പട്ടാമ്പി ഗവൺമെന്റ് കോളേജിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവർക്കും തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0466-2212223.
മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിംഗ്, ജി എൻ എം, എ എൻ എം,ജെ പി എച്ച് എൻ എന്നീ കോഴ്സ് വിജയിച്ചവർക്കും ആരോഗ്യവകുപ്പിൻറെ അംഗികാരമുള്ള സ്ഥാപനത്തിൽ നിന്നും 3 മാസത്തെ അല്ലെങ്കിൽ 45 ദിവസത്തെ ബി സി സി പി എ എൻ, സി സി സി പി എൻ കോഴ്സ് വിജയിച്ചവർക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 5 . ഇൻറർവ്യൂ ജൂൺ 7 രാവിലെ 10 മണിക്ക് നടക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 255028
കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ 2025-26 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദത്തിൽ നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മേയ് 29 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 2 മുതൽ നടക്കും. ബാക്കി വിഷയങ്ങളിലുള്ള അഭിമുഖം രാവിലെ 10 മുതൽ നടക്കും. ഫോൺ: 9188900210.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് ശാരീരിക, മാനസിക, സാമൂഹിക, സംരക്ഷണം നൽകി സമൂഹത്തിൽ പുനരധിവസിപ്പിക്കുന്നതിനുള്ള വനിതാ ശിശു വികസന വകുപ്പിന്റെ 'കാവൽ' പദ്ധതിയുടെ വിവിധ കർത്തവ്യവാഹകർക്ക് പരിശീലനം നൽകുന്നതിനുള്ള പരിശീലന മോഡ്യൂളും വർക്ക്ബുക്കും പരിശീലകർക്കുള്ള മാനുവലും തയ്യാറാക്കുന്നതിന് രണ്ട് വിദഗ്ധരെ നിയമിക്കും. വിശദവിവരങ്ങൾക്ക്: https://wcd.kerala.gov.in.
2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് knmcollege@gmail.com ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക് മേയ് 25നകവും മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് 26നകവും അപേക്ഷ സമർപ്പിക്കണം.
ഹൈഡ്രോഗ്രാഫിക് സർവേ വിങ്, ചീഫ് ഹൈഡ്രോഗ്രാഫറുടെ തിരുവനന്തപുരത്തെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) ന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക്ക് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയും, കടലിലും - ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 31ന് വൈകിട്ട് 5ന് മുമ്പായി ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം- 09 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. പട്ടികജാതി വകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള അഭിമുഖം മേയ് 27നും പട്ടികവർഗവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലേക്കുള്ള അഭിമുഖം മേയ് 28നും പട്ടികവർഗവകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ എല്ലാ സ്കൂളുകളിലേക്കുമുള്ള അഭിമുഖം മേയ് 30 നുമാണ്. താൽപര്യമുള്ള അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും അപേക്ഷാഫോറവും വേക്കൻസി റിപ്പോർട്ടും www.education.kerala.gov.in ൽ ലഭ്യമാണ്.
നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു യഥാവിധി പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 28ന് ബുധനാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 29ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് & സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.