Sections

ഓഫീസ് അസിസ്റ്റൻറ്, അതിഥി അധ്യാപക, നൈറ്റ് വാച്ചർ, ലാബ് ടെക്നീഷ്യൻ, ഡോക്ടർ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, May 21, 2025
Reported By Admin
Recruitment opportunities for various posts such as Office Assistant, UP School Teacher, Guest Teach

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്(പ്യൂൺ) തസ്തികയിലുള്ള 500 ഒഴുവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന മെയ് 23 ന് 23:59 മണിക്ക് മുൻമ്പായി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ www.bankofbaroda.in ലഭ്യമാണ്.

അഭിമുഖം 28 ന്

കോഴിക്കോട് ജില്ലയിലെ മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 28 ന് അഭിമുഖത്തിന് എത്തണം. വിഷയം, സമയം എന്ന ക്രമത്തിൽ - ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10 മണി. പൊളിറ്റിക്സ്, ഹിസ്റ്ററി, ജേർണലിസം: ഉച്ചയ്ക്ക് 1.30 മണി.

അതിഥി അധ്യാപക നിയമനം

പെരിങ്ങോം ഗവ കോളേജിൽ മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേർണലിസം വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ, തപാൽ വഴിയോ മെയ് 26 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ വെബ്സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9188900211

സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിൽ നിയമനം

ദേശീയാരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ അർബൻ പോളി ക്ലിനിക്കിലേക്ക് ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും അനസ്തിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ തുടങ്ങിയ തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെയ് 28ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.arogyakeralam.gov.in. ഫോൺ :0483 2730313, 9846700711.

അതിഥി അധ്യാപക ഒഴിവ്

അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് , ഹിന്ദി, എക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ : 9895255427.

വാക്ക് ഇൻ ഇന്റർവ്യൂ

പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ചറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 6ന് ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ യോഗ്യതയും പ്രായവും പോലീസ് ക്ലിയറൻസ് തെളിയിക്കുന്ന അസ്സൽരേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. മികച്ച കായികശേഷിയും ഈ രംഗത്തെ പ്രവൃത്തിപരിചയവും മുൻഗണനാർഹമായി പരിഗണിക്കും.

ലാബ് ടെക്നീഷ്യൻ നിയമനം

പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ലാബ് ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി, എംഎൽടി, ഡിഎംഎൽടി (അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും), പാരാ മെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. മെയ് 26ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30വരെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർവ്യൂ. പ്രായപരിധി 37 വയസ്സ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് എത്തണം. ഫോൺ: 0471- 2276169.

ഫാർമസിസ്റ്റ് നിയമനം

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ നീതി മെഡിക്കൽ വെയർഹൗസിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം, ഡി.ഫാം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ cfedrokannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്, വി.കെ കോംപ്ലക്സ്, ഫോർട്ട് റോഡ്, കണ്ണൂർ എന്ന വിലാസത്തിലോ ജൂൺ പത്തിനകം ലഭിക്കണം. ഫോൺ: 0497-2708010, 2708021, 8281898325.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.