- Trending Now:
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.
ബാലുശ്ശേരി ഡോ. ബി ആർ അംബേദ്കർ മെമോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലികമായി സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് ഉച്ചക്ക് 12ന് നടക്കും. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസിലിങ് മേഖലയിലെ പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. 2026 മാർച്ച് 31 വരെയാണ് സേവന കാലാവധി. ഫോൺ: 9188900236.
ബാലുശ്ശേരി ഡോ. ബി ആർ അംബേദ്കർ മെമോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇകണോമിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ രേഖകളും പകർപ്പുമായി കൂടിക്കാഴ്ചക്കെത്തണം. പിഎച്ച്ഡി/എംഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ തീയതി, സമയം, വിഷയം ക്രമത്തിൽ: മെയ് 21 രാവിലെ 10.30 -കോമേഴ്സ്, 22ന് രാവിലെ 10.00 -മലയാളം, 10.30 -സ്റ്റാറ്റിസ്റ്റിക്സ്, 11.30 -മാത്തമാറ്റിക്സ്, 24ന് രാവിലെ 10.30 -ഇകണോമിക്സ്, 26ന് രാവിലെ 10.30 -ഇംഗ്ലീഷ്, 11.30 -ഹിന്ദി. ഫോൺ: 04962646342, 9188900236.
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ അതിഥി അധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവരുമായ ഉദ്യോഗാർത്ഥികൾ മെയ് 24ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോൺ: 0495 2320694.
അടൂർ എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി സബ് സെന്ററിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 21ന് രാവിലെ 11 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റ് പകർപ്പും സഹിതം അടൂർ സെന്ററിൽ എത്തണം. കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് /എംസിഎ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോൺ : 9947123177.
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെയുള്ള ഗവേഷണ പദ്ധതിയായ 'ഡിസൈൻ ആൻഡ് കണ്ടക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാംസിൽ പ്രോജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവ് നികത്തുന്നതിന് ജൂൺ രണ്ടിന് രാവിലെ 10 ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ്സന്ദർശിക്കുക.
പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡി.സി.എയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 30ന് രാവിലെ 10 ന് പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2774860.
മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് പ്രതിമാസം 52,000 രൂപ നിരക്കിൽ നിയമനം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 വൈകീട്ട് അഞ്ച്. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ hrtsetgmcm@gmail.com എന്ന ഇ-മെയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അയക്കണം. ഫോൺ:04832764056.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.