Sections

ട്യൂട്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സൈക്കോളജിസ്റ്റ്, വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ, ഡോക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, May 19, 2025
Reported By Admin
Recruitment opportunities for various posts including tutor, data entry operator, psychologist, vide

വാക് ഇൻ ഇന്റർവ്യൂ

കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്, തെന്മലയിലെ ഉറുകുന്ന് എന്നീ പട്ടികവർഗ നഗറുകളിലെ ഉന്നതി ട്യൂഷൻ സെന്ററുകളിൽ ട്യൂട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബി.എഡ്/ടി.ടി.സിയും ബിരുദവും. പട്ടികവർഗ വിഭാഗക്കാർക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവർക്കും മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഒഴിവുകൾ: ആറ്. സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി മെയ് 21 രാവിലെ 10 മുതൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9496070347, 0475-2319347.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കുണ്ടറ ഐ.എച്ച്.ആർ.ഡി എക്സ്റ്റൻഷൻ സെന്ററിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ഫോൺ: 8547005090.

സൈക്കോളജിസ്റ്റ് നിയമനം

മലപ്പുറം ഗവ. കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് ജീവനി വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം. അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണിയ യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് പ്രിൻസിപ്പാൾ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.

കരാർ നിയമനം

എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.

ഡോക്ടർ നിയമനം

പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.