- Trending Now:
കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. ദിവസം 710 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം പരമാവധി 19,170 രൂപ. അപേക്ഷ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ സഹിതം മെയ് 26ന് രാവിലെ 11ന് വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയൻ ഓഫീസിൽ നടക്കുന്ന പ്രായോഗിക പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)യുടെ സ്പെഷ്യൽ സ്ട്രാറ്റജി ആൻഡ് കമ്മ്യൂണിക്കേഷൻ ടീമിന്റെ 'എന്റെ കേരളം' പ്രോജക്ടിലേക്കായി താൽകാലിക കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദ വിവരം www.cdit.org, www.careers.cdit.org എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി. മെയ് 23.
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നേരിട്ടോ kmmgwckannur@gmail.com എന്ന ഇ മെയിൽ മുഖാന്തിരമോ മെയ് 21 ന് വൈകുന്നേരം അഞ്ചിനകം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അഭിമുഖം മെയ് 23 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2746175.
വനിതാ ശിശുവികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക്, പാർട്ട് ടൈം ലീഗൽ കൗൺസിലർ, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. എം.എസ്.ഡബ്ലിയു/ സൈക്കോളജിയിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദമുളളവർക്ക് ഫീൽഡ് വർക്കർ കം കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. 25 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചാംക്ലാസ് വരെ വിദ്യാഭ്യാസമുള്ളവർക്ക് കുക്ക് ആയും, എൽ.എൽ.ബി യോഗ്യതയുള്ളവർക്ക് പാർട്ട് ടൈം ലീഗൽ കൗൺസിലർ തസതികയിലേക്കും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ മെയ് 24നുള്ളിൽ അപേക്ഷ അയക്കണം. ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം ഓർച്ചാർഡ്, വിരുത്തി, നെന്മേനി (പി.ഓ.) കൊല്ലങ്കോട്, പാലക്കാട് - 678506 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495891560.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. മെയ് 24 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയിലാണ് അഭിമുഖം. ഡയാലിസിസ് ടെക്നീഷ്യൻ ഡിപ്ലോമ/ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 2025 ജനുവരി ഒന്നിന് 40 വയസിന് ഉള്ളിലായിരിക്കണം. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ:04912533327.
കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത പദ്ധതിയായ ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസെർവഷൻ എജ്യുക്കേഷൻ പ്രോഗ്രാമിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള താത്കാകാലിക ഒഴിവിലേക്ക് ജൂൺ രണ്ടിന് രാവിലെ പത്തിന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2690100.
മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് 'ജീവനി മെന്റൽ വെൽബിയിങ്' എന്ന പദ്ധതിയുടെ ഭാഗമായി താൽക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജിൽ എത്തണം. ഫോൺ: 04933202135.
വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950.
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്സ്, കോമേഴ്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് - ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734.
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.