Sections

റിസർച്ച് അസിസ്റ്റന്റ്, കോർഡിനേറ്റർ, സ്പെഷ്യൽ എജ്യൂക്കേറ്റർ, അധ്യാപക, സൈക്കോളജിസ്റ്റ്, വാർഡൻ, കുക്ക്, വാച്ച്മാൻ, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, May 15, 2025
Reported By Admin
Recruitment opportunities for various posts including Research Assistant, Coordinator, Special Educa

റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. സയൻസ്,ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും എം.പി.എച്ച്/ എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്ല്യു. എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മേയ് 22 വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് shsrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2323223.

കോർഡിനേറ്റർ, സ്പെഷ്യൽ എജ്യൂക്കേറ്റർ നിയമനം

സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലെ മൂന്ന് ബിആർസികളിലേക്ക് ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ, സ്പെഷ്യൽ എജ്യൂക്കേറ്റർ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മെയ് 21 വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസിൽ നൽകണം. ഫോൺ: 04936 203338.

അധ്യാപക കൂടിക്കാഴ്ച

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ കൊമേഴ്സ്, മാത്തമാറ്റിക്സ് അധ്യാപക തസ്തികളിൽ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകർപ്പുമായി മെയ് 22 ന് രാവിലെ 10 നകം കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 8547005060.

ഗസ്റ്റ് അധ്യാപക ഒഴിവ്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ ചരിത്ര വിഭാഗത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവ്. നിയമനത്തിനുള്ള കൂടിക്കാഴ്ച്ച മെയ് 21 ന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ളവർക്കും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവർക്കും അഭിമുഖത്തിന്റെ ഭാഗമാവാം. ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2212223.

ഗസ്റ്റ് അധ്യാപക ഒഴിവ്

പത്തിരിപ്പാല ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ്, ബി.ബി.എ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ജേർണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയത്തിലാണ് ഒഴിവ്. താൽപര്യമുള്ളവർ മെയ് 23ന് മുമ്പായി അപേക്ഷിക്കണം. യു.ജി.സി നിശ്ചയിച്ച യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാണ് അപേക്ഷിക്കേണ്ടത്. യു.ജി.സി നിശ്ചയിച്ച യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് ഉള്ളവരെ പരിഗണിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അയക്കാം. ഫോൺ: 0491 22873999.

പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മ്യൂസിക്(വോക്കൽ) വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലുമാണ് ഒഴിവുകൾ. അഭിമുഖം മെയ് 21 രാവിലെ 10ന് ഓഫീസിൽ വെച്ച് നടക്കും. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. സംസ്കൃതം അധ്യാപനത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് നെറ്റ് യോഗ്യതകൂടി വേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0491 2527437.

സൈക്കോളജിസ്റ്റ് നിയമനം

ജീവനി പദ്ധതിയുടെ ഭാഗമായി ചിറ്റൂർ സർക്കാർ കോളേജിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. മെയ് 21 ന് രാവിലെ 10.30നാണ് അഭിമുഖം. റെഗുലർ സൈക്കോളജി ബിരുദാനന്തര ബിരുദം(എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, കൗൺസിലിങ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, കൗൺസലിങ് സൈക്കോളജി)ആണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8078042347.

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികജാതി വികസന വകുപ്പിനു കീഴിൽ നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ഒരു വാർഡൻ (പെൺ), രണ്ട് കുക്ക് (പെൺ), ഒരു വാച്ച്മാൻ (ആൺ) എന്നിവരെ താൽക്കാലികമായി നിയമിക്കുന്നതിന് മെയ് 17 ന് രാവിലെ 10ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വാച്ച്മാൻ, വാർഡൻ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. കുക്ക് തസ്തിക യിലേക്ക് അപേക്ഷി ക്കുന്നവർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂഷൻ കെ.ജി.സി.ഇ - ഫുഡ് പ്രൊഡക്ഷൻ കോഴ്സ് അല്ലെങ്കിൽ ഗവ. അംഗീകൃത തത്തുല്യ കോഴ്സ് പാസായിരിക്കണം. ഇവരുടെ അഭാവത്തിൽ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. പ്രായപരിധി 55 വയസിൽ താഴെ. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി- പട്ടികവർഗ വിഭാഗത്തിപ്പെട്ടവർ മാത്രം, പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം മെയ് 17ന് രാവിലെ 10 നു പൈനാവ് -കുയിലിമല സിവിൽ സ്റ്റേഷനിലുള്ള ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 048662 296297.

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

ഉന്നത വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി വിവിധ കോളേജുകളിലേക്കുള്ള സൈക്കോളജിസ്റ്റുകളുടെ താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുണ്ട്. സൈക്കോളജി വിഷയത്തിൽ റെഗുലർ പഠനത്തിലൂടെ ലഭിച്ച ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിമുഖം കരുനാഗപ്പള്ളി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മേയ് 28 രാവിലെ 9.30 ന് നടക്കും. ഫോൺ: 0476-2864010, 9400438766.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.