Sections

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ, അധ്യാപക, സൈക്കോളജിസ്റ്റ്, വെറ്ററിനറി സർജൻ, ഡോക്ടർ, ട്യൂട്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, May 14, 2025
Reported By Admin
Recruitment opportunities for various posts such as Accredited Engineer/Overseer, Teacher, Psycholog

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ബിടെക്ക്, ഡിപ്ലോമ, ഐ.റ്റി.ഐ. യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാർക്കാണ് അവസരം. ജില്ലാ/ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി - വികസന ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലുമാണ് മുനിസിപ്പാലിറ്റികളിലുമാണ് നിയമനം. പ്രായപരിധി 21 -35 വയസ്. മുൻവർഷങ്ങളിൽ പരിശീലനം നേടിയവരെ പരിഗണിക്കില്ല. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ട. ഹോണറേറിയം പ്രതിമാസം 18000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം മെയ് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ-പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ സമർപ്പിക്കണം. ഫോൺ: 0474 2794996.

അധ്യാപക നിയമനം

കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ 2025 - 26 അദ്ധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. മെയ് 15 (ഇക്കണണോമിക്സ്), മെയ് 16 ( അക്വാകൾച്ചർ, സുവോളജി), മെയ് 19 (ഫിസിക്സ്, ഇഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്) മെയ് 20 (മാത്തമാറ്റിക്സ്), മെയ്21 (കെമിസ്ട്രി), മെയ് 26 ( മലയാളം) ദിവസങ്ങളിലായാണ് ഇന്റർവ്യൂ നടക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്: www.mesasmabicollege.edu.in ഫോൺ: 04802850956, 7510556106.

സൈക്കോളജിസ്റ്റ് താത്കാലിക നിയമനം

ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിനോട് അസോസിയേറ്റ് ചെയ്തുകൊണ്ട് വിവിധ കോളേജുകളിൽ 'ജീവനി മെന്റൽ വെൽ ബീയിങ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഭാഗമായി 2025 - 26 അധ്യയന വർഷത്തേക്ക് താത്ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ജീവനിയിലെയും ക്ലിനിക്കൽ/ കൗൺസിലിംഗ് മേഖലയിലെ പ്രവർത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 17 ന് രാവിലെ 10:30 ന് കോളേജിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188900184.

അധ്യാപക നിയമനം

ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025 - 26 അദ്ധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് മെയ് 21 രാവിലെ 10 ന് കോളേജിൽ ഇന്റർവ്യൂ നടത്തുന്നു. യു ജി സി യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 9188900184.

താത്ക്കാലിക നിയമനം

തൃശ്ശൂർ: ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വൈകീട്ട് 6 മുതൽ തൊട്ടടുത്ത ദിവസം രാവിലെ 5 മണി വരെ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് വെറ്ററിനറി സർജനെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും നിയമനം. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2361216.

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനങ്ങൾ നടത്താനുള്ള അഭിമുഖം മെയ് 21 ബുധനാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫിസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ നിർബന്ധമായും ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എം ബി ബി എസ് ബിരുദ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ ഇലക്ഷൻ ഐ ഡി കാർഡ് എന്നീ രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04872333050 എന്ന നമ്പറിൽ ബന്ധപ്പെടുക.

അധ്യാപക നിയമനം

മങ്കട ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് രാവിലെ പത്തിന്), മാത്തമാറ്റിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് രാവിലെ 11.30ന്), കമ്പ്യൂട്ടർ സയൻസ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന്), എക്കണോമിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 21ന് ഉച്ചയ്ക്ക് 1.30ന്), ഫിസിയോളജി (ഒരു ഒഴിവ്, അഭിമുഖം മെയ് 22ന് രവിലെ പത്തിന്), സൈക്കോളജി (അഞ്ച് ഒഴിവ്, അഭിമുഖം മെയ് 22ന് രാവിലെ 11.30ന്), ജേർണലിസം (ഒരു ഒഴിവ്, അഭിമുഖം മെയ് 23ന് ഉച്ചയ്ക്ക് രണ്ടിന്), ഹിസ്റ്ററി (ഒരു ഒഴിവ്, അഭിമുഖം മെയ് 26ന് രാവിലെ പത്തിന്), പൊളിറ്റിക്കൽ സയൻസ് (ഒരു ഒഴിവ്, അഭിമുഖം മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന്), ബി.ബി.എ (ഒരു ഒഴിവ്, അഭിമുഖം മെയ് 27ന് രാവിലെ പത്തിന്), ഇംഗ്ലീഷ് (രണ്ട് ഒഴിവ്, അഭിമുഖം മെയ് 28ന് രാവിലെ പത്തിന്), ഹിന്ദി (ഒരു ഒഴിവ്, അഭിമുഖം മെയ് 29ന് രാവിലെ പത്തിന്), ഉറുദു (ഒരു ഒഴിവ്, അഭിമുഖം മെയ് 29ന് ഉച്ചയ്ക്ക് രണ്ടിന്). ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9188900202, 8129991078.

സൈക്കോളജിസ്റ്റ് നിയമനം

മലപ്പുറം ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തിലേക്ക് ജീവനി വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി ജീവനി കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.

ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാന്നൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2025-26 അധ്യയന വർഷത്തേക്ക് ഒഴിവുളള ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബി.എഡ് എന്നിവയാണ് യോഗ്യത. യു.പി വിഭാഗത്തിൽ ആകെ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത പ്ലസ്ടു, ഡി.എഡ്. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് മെയ് 27ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 8547630012.

കരാർ നിയമനം

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിഴിഞ്ഞം കേന്ദ്രത്തിൽ നിലവിലുള്ള ഒരു യങ്ങ് പ്രൊഫഷണൽ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmfri.org.in, 0471 2480224.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.