- Trending Now:
കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. അഭിമുഖം മെയ് 19ന് രാവിലെ 10ന് സിവിൽ സ്റ്റേഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. ഫോൺ: 0495 -2370494.
ഐഎച്ച്ആർഡിക്ക് കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളുമായി കൂടിക്കാഴ്ചക്കെത്തണം. തീയതി, സമയം, വിഷയം എന്നീ ക്രമത്തിൽ: മെയ് 19 രാവിലെ 10.00 -മലയാളം, ഉച്ച 1.00 -മാത്തമാറ്റിക്സ്, 20ന് രാവിലെ 10.00 -കമ്പ്യൂട്ടർ സയൻസ്, ഉച്ച 2.00 -കമ്പ്യൂട്ടർ പ്രോഗ്രാമർ, 21ന് രാവിലെ 10.00 -കൊമേഴ്സ്, 24ന് രാവിലെ 10.00 -ഇലക്ട്രോണിക്സ്, 26ന് രാവിലെ 10.00 -ഇംഗ്ലീഷ്, 27ന് രാവിലെ 10.00 - ഹിന്ദി. ഫോൺ: 0495-2223243, 8547005025.
കൂടരഞ്ഞി പഞ്ചായത്തിലെ കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ രണ്ട് വർഷത്തേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യം. പ്രായപരിധി: 25-35. ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം adakdly@gmail.com കോപ്പി ടു kozhikodefrustispicesco@gmail.com എന്ന മെയിലിലേക്കോ ഓഫീസിൽ നേരിട്ടോ മെയ് 17ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 9383471820, 9495294142.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിടാവന്നൂർ ഗവ. മോഡൽ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ എസ്എസ്എൽസി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് ) സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 8281284332.
പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ടി.സി.എം.സി രജിസ്ട്രേഷൻ, എം.ബി.ബി.എസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0483 2774860.
തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ(എം.എ, എം.എസ്.സി)മാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ കൗൺസലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുളള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭികാമ്യം. മെയ് 22ന് രാവിലെ 10.30ന് കോളജിൽ അഭിമുഖം നടക്കും. ഫോൺ: 9188900204.
മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അറബിക് (സീനിയർ), ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 20ന് രാവിലെ പത്തിനും ഫിസിക്സ്, കെമിസ്ട്രി, മാത്സ്(ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832762244.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 ന് രാവിലെ 10.30 ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ് സി-എംഎൽടി കോഴ്സ് പാസായ 40 വയസ്സിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ബയോഡാറ്റയും സഹിതം മെയ് 21 ന് രാവിലെ 10 മണിക്ക് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: ghhkannur@kerala.gov.in ഫോൺ: 0497 2706462.
പട്ടികവർഗ്ഗ വികസന ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ആൻഡ് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്കൂളിലും കുക്ക് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. മെയ് 21ന് രാവിലെ 10.30ക്ക് പട്ടികവർഗ്ഗ വികസന ഓഫീസിൽ അഭിമുഖം നടക്കും. ഏഴാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമാണ് യോഗ്യത. 25 മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് പട്ടിക വർഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ : 0491 2505383.
മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. മെയ് 19 ന് രാവിലെ 10 മണിക്ക് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് അഭിമുഖം. ഡയാലിസിസ് ടെക്നീഷ്യൻ ഡിപ്ലോമ/ഡിഗ്രിയുള്ള, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള, ഡയാലിസിസ് യൂണിറ്റിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04924 224549.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.