- Trending Now:
കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്ടിൽ നിന്ന് വേതനം നൽകുന്ന പാലിയേറ്റിവ് നഴ്സിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മുൻ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ് ടു, കേരള ഗവ അംഗീകൃത ജനറൽ/ ബി.എസ.സി നഴ്സിംഗ് പാസ്സായി ഗവ. രജിസ്ട്രേഷൻ ഉള്ളവരും പാലിയേറ്റിവ് നഴ്സിംഗ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായവരും ആയിരിക്കണം. കൂടുതൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 40 വയസ്സ്. ഉദ്യോഗാർഥികൾ ഒക്ടോബർ 31ന് രാവിലെ 11ന് പെരുവ പി.എച്ച്.സി. ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 04829-253030.
വയനാട്: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II - ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31 രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205949.
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ജോബ് സ്കൂൾ - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.ഫോൺ: 0491-2505383.
പറമ്പിക്കുളം പട്ടികവർഗ്ഗ മേഖലയിൽ അനിമേറ്റർമാരെ നിയമിക്കുന്നു. പറമ്പിക്കുളം 11 ആം വാർഡിലെ ഉന്നതിയിൽ നിന്ന് എസ്എസ്എൽസിയോ അതിനു മുകളിലോ യോഗ്യതയുള്ള 20നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അതിന്റെ പകർപ്പുമായി ഒക്ടോബർ 25ന് രാവിലെ പത്തിന് പറമ്പിക്കുളം ടൈഗർ ഹാളിൽ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.
നാഷണൽ ആയുഷ് മിഷൻ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കാക്കൂർ ആയുഷ് സിദ്ധ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കര്, നൊച്ചാട് ആയുർവേദ ആശുപത്രി-ഫിസിയോതെറാപ്പി യൂണിറ്റിനായി മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിനായി ഒക്ടോബർ 27 ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹിൽ, ചുങ്കം എന്ന വിലാസത്തിൽ എത്തണം. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ യോഗ്യത: എഎൻഎം / ജിഎൻഎം(നഴിസ്) എംഎസ്ഓഫീസ് പരിജ്ഞാനം ഉണ്ടായിരിക്കണം. മൾട്ടി പർപ്പസ് വർക്കർ യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് യോഗ്യതയും/വി എച്ച് എസ് സി സർട്ടിഫിക്കറ്റ്, എഎൻഎം യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനം. അപേക്ഷകർ അഭിമുഖ വേളയിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 9497303013,0495-2923213.
നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ അറ്റൻഡർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അഭിമുഖം ഒക്ടോബർ 27, രാവിലെ 10 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്,വെസ്റ്റ്ഹിൽ നടക്കും അറ്റൻഡർ അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.പ്രായപരിധി: 30/09/2025നു 40 വയസ്സിൽ കവിയരുത്, ഫിസിയോതെറാപ്പിസ്റ്റ് അപേക്ഷകർ അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം പ്രായപരിധി: 30/09/2025നു 40 വയസ്സിൽ കവിയരുത്.അപേക്ഷകർ ഇന്റർവ്യൂവിനോടൊപ്പം ഒരിജിനൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പികളും സമർപ്പിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്- 9497303013,0495-2923213.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്,എംഡി/ഡി എൻ ബി ഇൻ കൺസേൺഡ് ഡിസ്സിപ്ലിൻ/ടിസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം നവംബർ ആറ് രാവിലെ 10ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ നടക്കുന്ന വാക്ക്-ഇൻ -ഇന്റർവ്യുവിൽ പങ്കെടുക്കണം. അന്നേ ദിവസം 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ:0484- 2754000.
കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അവരുടെ ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. www.excom.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഡിസംബർ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 1971 ജനുവരി ഒന്നിന് മുമ്പ് ജനിച്ചവരും പ്രോവിഡന്റ് ഫണ്ടിലെ പെൻഷൻ ഫണ്ട് അടക്കം പിൻവലിച്ചിട്ടുള്ള കെക്സ്കോൺ ജീവനക്കാരും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് കെക്സോൺ, ടി സി -25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി ഒ തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഇടുക്കി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ കൗൺസിലർ തസ്തികയിലേക്ക് 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. കൗൺസിലർ തസ്തികയിൽ അപേക്ഷിക്കുന്നതിന് സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിംഗ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. എം.സ്.ഡബ്ല്യു/എം.എ സൈക്കോളജി ബിരുദമുള്ളവർക്കും കുട്ടികളുടെ മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 40 വയസ്. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 29 രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിൽ എത്തണം. ഫോൺ നമ്പർ : 7510365192, 6282406053.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.