Sections

ജൂനിയർ ഹിന്ദി ടീച്ചർ, ഹോം ഗാർഡ്, പ്രൊജക്ട് കോർഡിനേറ്റർ, അക്വാകൾച്ചർ പ്രമോട്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Aug 07, 2025
Reported By Admin
Recruitment opportunities for various posts including Junior Hindi Teacher, Home Guard, Project Coor

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം

മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9947532630.

ഹോം ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം*

ജില്ലയിൽ പോലീസ്, ഫയർ ആൻഡ് റസ്ക്യൂ വകുപ്പുകളിലെ ഹോം ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നോ, പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ്, എക്സൈസ്, വനം, ജയിൽ വകുപ്പുകളിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം. 35നും 58നും മദ്ധ്യേ പ്രായമുള്ള എസ്എസ്എൽസി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. വനിതകൾക്ക് 30 ശതമാനം സംവരണമുണ്ടാകും. അപേക്ഷയും പ്രവൃത്തി പരിചയം, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ, മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, രണ്ട് ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള സ്വഭാവ സാക്ഷ്യപത്രം എന്നിവയും ജില്ലാ അഗ്നിശമന സേന ഓഫീസിൽ നൽകണം. ഫോൺ: 04936 203101.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തും. സിവിൽ/ക്രിമിനൽ കോടതികളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പിൽ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകൾ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തിൽ ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.

അപ്രന്റീസ് നിയമനം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ടയർ നിർമാണ കമ്പനിയായ എം.ആർ.എഫ്. പ്രൈവറ്റ് ലിമിറ്റഡിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. എട്ടാം ക്ലാസ് മുതൽ ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്കാണ് അവസരം. പ്രായപരിധി: 18-35 വയസ്. ഓഗസ്റ്റ് 16 നകം bit.ly/MCCKTM3 മുഖേന രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/MCCKTM ഫോൺ: 0481-2731025, 9495628626.

താത്കാലിക നിയമനം

ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോർഡിനേറ്റർ, അക്വാകൾച്ചർ പ്രമോട്ടറെ നിയമിക്കുന്നു. ദിവസ വേതനാ ടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ്. 20-56 വയസ്സാണ് പ്രായപരിധി. ബി എഫ് എസ് സി, അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദം, സുവോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രോജക്ട് കോർഡിനേറ്ററുടെ യോഗ്യത. അക്വാകൾച്ചർ പ്രമോട്ടർ തസ്തികയിലേക്ക് വി എച്ച് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തിൽ അല്ലെങ്കിൽ സുവോളജിയിൽ ബിരുദം, മേഖലയിൽ നാല് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.