- Trending Now:
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 16ന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എംബിബിഎസും ടിസിഎംഎസ് രജിസ്ട്രേഷനും. സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2430074.
ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ്,പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 20- 50 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം. തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ് എന്നിവർക്ക് ഓഗസ്റ്റ് 13 രാവിലെ 10.30നും മൾട്ടിപർപ്പസ് വർക്കർക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് അഭിമുഖം. ഫോൺ: 0481-2951398.
കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചററെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിടെക് വിജയമാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് 11-ന് രാവിലെ 10.30-ന്. ഫോൺ: 04829 295131.
ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ ലാബ് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 12 വൈകുന്നേരം അഞ്ചുമണി. വിശദവിവരത്തിന് https://www.nam.kerala.gov.in-careers opportunities- National AYUSH Mission സന്ദർശിക്കുക. ഫോൺ: 0481-2991918.
പ്രമാടം ഗ്രാമപഞ്ചായത്ത് എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ്ടു. കമ്പ്യൂട്ടർ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിംഗ്) അറിയുന്നവർക്ക് മുൻഗണന. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 14 ന് മുമ്പ് പ്രമാടം ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2242215, 2240175.
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്ക് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയിൽസ് എക്സിക്യൂട്ടീവ്, പ്രീമിയം വെഹിക്കിൾ സെയിൽസ് എക്സിക്യൂട്ടീവ്, ഇലക്ട്രിക്ക് വെഹിക്കിൾ സെയിൽസ് എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടിവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഫോൺ : 9495999688, 9496085912.
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ പത്തനംതിട്ടയിലെ വാഹന ഡീലർമാരായ ഐശ്വര്യ ടി.വി.എസ്സിലേയ്ക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരത്തിന് ഫോൺ: 9495999688, 9496085912.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.