Sections

മേട്രൺ കം റസിഡന്റ് ട്യൂട്ടർ, ബ്ലഡ് ബാങ്ക് കൗൺസിലർ, അസിസ്റ്റന്റ് പ്രൊഫസ്സർ, ട്രേഡ്സ്മാൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Aug 05, 2025
Reported By Admin
Recruitment opportunities for various posts including Matron cum Resident Tutor, Blood Bank Counselo

അഭിമുഖം

ഓച്ചിറ, ശാസ്താംകോട്ട, പുത്തൂർ, എഴുകോൺ, ചാത്തന്നൂർ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂർ, പുനലൂർ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാർക്ക് അപേക്ഷിക്കാം. ഇവരുടെഅഭാവത്തിൽ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷൻമാരെയും പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2794996.

ബ്ലഡ് ബാങ്ക് കൗൺസിലർ

കൊല്ലം: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിൽ താത്ക്കാലികനിയമനം നടത്തും. യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, നരവംശശാസ്ത്രം/ഹ്യൂമൻ ഡവലപ്പ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം. എംഎസ് ഓഫീസ്. കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 20-40 വയസ്. യോഗ്യത, പ്രായം, പ്രവർത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 11 രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0474 2742004.

പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഏഴ് പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾ വഹിക്കുന്നതിനായി ബിരുദവും ബിഎഡ് യോഗ്യതയുളളതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. ഇതിനായി ആഗസ്റ്റ് 6ന് രാവിലെ 11 മണിക്ക് കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ല പട്ടികജാതി ഓഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് 10 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862 296297.

താൽക്കാലിക നിയമനം

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾ www.gcek.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ട്രേഡ്സ്മാൻ (ഫിറ്റിങ്ങ്) നിയമനം

നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതാനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ (ഫിറ്റിങ്ങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 9446301684.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.