- Trending Now:
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഓഗസ്റ്റ് 15 ന് മുൻപായി അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9495999731.
കണ്ണൂർ: ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 7025706936, 7510787622.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടിൽ മോണിറ്ററിംഗ് ആൻഡ് ഇവാലുവേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്. യോഗ്യത: മാത്തമറ്റിക്സ്/ ഇക്കോണമിക്സ്/ കൊമേഴ്സ്/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 16000 രൂപയും ടി.എയും. കൊല്ലം സ്വദേശികൾക്ക് മുൻഗണന. ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പുമായി ഓഫീസിൽ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആർ സൂപ്പർ മാർക്കറ്റിന് സമീപം, മേടയിൽമുക്ക്, രാമൻകുളങ്ങര, കൊല്ലം. ഫോൺ: 0474 2796606, 7012071617.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.