- Trending Now:
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടികവർഗ വികസന വകുപ്പും ചേർന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകൾ സന്ദർശിച്ച് രോഗനിർണയവും ചികിത്സയും നൽകുന്ന 'ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്റ്റി'ൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. സൈക്യാട്രിക് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ജൂൺ 20ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ www.imhans.ac.in ൽ ലഭിക്കും.
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ പത്തിന് രാവിലെ 11ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഡിഎംഎൽടി/ബിഎസ് സിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0495 2255715.
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒഴിവുള്ള ബ്ലോക്കുകളിൽ വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ ഒമ്പതിന് ഉച്ചക്ക് 2.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിൽ തൂണേരി ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിൽ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള വാക്-ഇൻ ഇന്റർവ്യൂ ജൂൺ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എത്തണം.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, വിമൺ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തിൽ റഗുലർ ബാച്ചിൽ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകൾക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പർവൈസർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തിൽ ജൂൺ 13ന് വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഫോൺ: 7594994787.
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം, കാറ്റഗറി നമ്പർ: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കുള്ള അഭിമുഖ പരീക്ഷയുടെ രണ്ടാംഘട്ടം ജൂൺ 11,12,13,18,19,20 തീയതികളിൽ പിഎസ്സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ നടക്കും. പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ ഹാജരാകണം. പരിഷ്കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്സി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോൺ: 0495 237197.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിലേയ്ക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു . ഒന്നാം ക്ലാസോടെയുള്ള എം.സി.എ വിജയമാണ് ലക്റ്ററർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് വേണ്ട യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് വേണ്ട യോഗ്യത: ഒന്നാം ക്ലാസോടെയുള്ള പി.ജി.ഡി.സി.എ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂൺ 9ന് രാവിലെ 10. 30 നും, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ അന്നേദിവസം രാവിലെ 11:30 നും നടക്കും. താൽപ്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 8547005084, 9496582763.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് ഹയർസെക്കണ്ടറി വിഭാഗത്തിൽ ജ്യോഗ്രഫി അധ്യാപക തസ്തികയിലേക്ക്കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.ജ്യോഗ്രഫി തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർച്ചിരിക്കുന്ന യോഗ്യതകൾ ഉളളവർക്ക് അപേക്ഷിക്കാം. എസ്. സി എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. സ്ഥാപനത്തിൽ തുടർച്ചയായി അഞ്ച് വർഷം കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺനമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ഇടുക്കി ജില്ലാ പട്ടികജാതിവികസനഓഫീസ്,കളക്ടറേറ്റ്, പൈനാവ് പി.ഒ, ഇടുക്കി685603, ddoforscidukki@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയയ്ക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാർ നിയമനം റദ്ദാക്കപ്പെടും.നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ജില്ലാ പട്ടികജാതി വികസന ഓഫീസിലും,ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലും,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11ന് വൈകീട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്:04862 296297.
കണ്ണൂർ അർബൻ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോർപറേഷൻ സോണൽ ഡിവിഷൻ നമ്പർ 46 (തെക്കി ബസാർ) ലുള്ള സെന്റർ നമ്പർ ഒന്ന് സൗത്ത് ബസാർ, ഡിവിഷൻ നമ്പർ 50 (ആയിക്കര) ലുള്ള സെന്റർ നമ്പർ 40 താവക്കര ഈസ്റ്റ് എന്നീ അങ്കണവാടികളിൽ അങ്കണവാടി കം ക്രഷിലേക്ക് വർക്കറുടെയും ഹെൽപ്പറുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപറേഷൻ സോണലിലെ സ്ഥിര താമസക്കാരായ 18 നും 35 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രസ്തുത ഡിവിഷനുകളിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. അപേക്ഷകൾ ജൂൺ 10 ന് വൈകുന്നേരം അഞ്ചിനകം തളിക്കാവ് കണ്ണൂർ അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിൽ എത്തിക്കണം. ഫോൺ: 0497 2708150.
കണ്ണൂർ ഐടിഡിപി ഓഫീസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ നിയമനത്തിന് ജില്ലയിലെ അർഹരായ പട്ടികവർഗ വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള 21 നും 35 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 11 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ.ടി.ഡി. പ്രൊജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497-2700357.
സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് സ്കിൽ ട്രെയിനർമാരെയും സ്കിൽ സെന്റർ അസിസ്റ്റന്റുമാരെയും താത്കാലികമായി നിയമിക്കുന്നു. ജൂൺ ഒമ്പതിന് രാവിലെ 9.30 ന് തൃശ്ശൂർ ജില്ലാ പ്രോജക്റ്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വെബ് ഡെവലപ്പർ, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, സർവീസ് ആൻഡ് മെയിന്റനൻസ് ടെക്നീഷ്യൻ ഫാം മിഷനറി, എ.ഐ മെഷീൻ ലേണിംഗ് ജൂനിയർ ടെലികോം ഡാറ്റാ അനലിസ്റ്റ്, ഇലക്ട്രീഷ്യൻ-ഡൊമസ്റ്റിക് സൊല്യൂഷൻ എന്നീ സ്കിൽ ട്രെയിനർമാരുടെ തസ്തികയിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാഫോറവും വിശദാംശവും സമഗ്ര ശിക്ഷ കേരളയുടെ https://ssakerala.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2323841.
എൽ.ബി.എസ് സെന്ററിന്റെ തൃശ്ശൂർ മേഖലാ കാര്യാലയത്തിലും ചാലക്കുടി, കുന്നംകുളം കാര്യാലയങ്ങളിലും ഗസ്റ്റ് ലക്ചർ തസ്തികകളിലേക്ക് പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമെങ്കിലും പ്രവർത്തി പരിചയമുള്ള ഒന്നാം ക്ലാസ് കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദം/ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എം.എസ്സി. ഐ.ടി/ പി.ജി.ഡി.സി.എ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് രാവിലെ 11 ന് എൽ.ബി.എസ് സെന്ററിന്റെ ചിയ്യാരം, തൃശ്ശൂർ മേഖലാ കാര്യാലയത്തിൽ അസ്സൽ സർട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോടും കൂടി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2250751, 7559935097.
സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി റിസോഴ്സ് ടീച്ചർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഉപജില്ലയിലെയും യു.പി സ്കൂളിലെ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കാണ് നിയമനം. ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷണൽ), ടി.ടി.സി/ ഡി.എഡ് /ഡി.എൽ.എഡ് /ബി.എഡ് ഇംഗ്ലീഷ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂൺ 10 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2360810.
എൻ എച്ച് എമ്മിന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ജൂൺ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: dpmknr@gmail.com, ഫോൺ: 0497 2709920.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം നടത്തുക. ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യൂറോളജിയിൽ രണ്ടും റേഡിയോ ഡയഗ്നോസിസിൽ നാലും ഗൈനക്കോളജിയിൽ മൂന്നും ജനറൽ സർജറിയിൽ രണ്ടും ഒഴിവുകളാണ് ഉള്ളത്. 73500/- രൂപ ആണ് പ്രതിമാസ വേതനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 04872200310.
മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in, ഫോൺ: 0490 2341008.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.